Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
അല്ല ഞാൻ ഇത് ആരോടാ പറയുന്നേ... "
അതുകൂടി പറഞ്ഞ് ഞാൻ പൊട്ടിചിരിക്കാൻ തൊടങ്ങി... അവന്മാരും എൻ്റെ ഒപ്പം കൂടിയതോടെ ശ്രീ സൈഡായി...
പിന്നെ അവനെയും കളിയാക്കി ഫുഡും സാധനവും ഒക്കെ അങ്ങ് കഴിച്ച് കയ്യും കഴുകി ഇരിക്കുംമ്പോൾ നന്ദുവിനെ നോക്കി ഞാൻ പറഞ്ഞു.
" എന്തായാലും നീ സാധനം കൊണ്ടുവന്നത് നന്നായി... ഇപ്പോ ആ തലപെരുപ്പൊക്കെ കുറച്ച് കുറഞ്ഞിട്ടുണ്ട്... "
" അതാണ്... എല്ലാവരുടേയും ടെൻഷൻ ഒക്കെ കുറഞ്ഞില്ലേ... ഈ പ്രായത്തിൽ ടെൻഷൻ അടിക്കാൻ പാടില്ല... "
അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി..
" ഇവൻ ഇപ്പൊ ഇച്ചിരി പക്വത ഒക്കെ വന്ന പോലെ തോന്നുന്നുണ്ടല്ലോ... "
സാധനം അടിച്ച് കുറച്ച് സമാധാനം കിട്ടിയോണ്ടും അവൻ്റെ സംസാരം കേട്ടുതുകൊണ്ടും അവനെ ഒന്ന് പൊക്കി ഞാൻ അവന്മാര് രണ്ടിനേയും നോക്കി പറഞ്ഞു..
" ഏറെക്കുറെ എനിക്കും തോന്നി... "
ശ്രീയും എൻ്റെ അഭിപ്രായത്തോട് യോജിച്ചു.. അഭിയും അതിന് തലകുലുക്കി... നന്ദു ഇതൊക്കെ കേട്ട് അവൻ്റെ തല ഇപ്പൊ സീലിംഗ് തട്ടുമെന്ന നിലയിലായി...
" നിങ്ങൾക്കും തോന്നിയല്ലേടാ... എനിക്ക് അത് പണ്ടേ തോന്നി. എന്നിട്ടും എൻ്റെ തന്തക്ക് അത് തോന്നുന്നില്ലല്ലോ... എനിക്കൊരു പെണ്ണൊക്കെ അങ്ങേർക്ക് ആലോചിച്ചൂടെ... "
കാര്യം അവനെ സുഖിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ആശാന് അത് ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കണം ഇങ്ങനെ പറഞ്ഞത്..
" എന്നിട്ട് നിനക്കും പെണ്ണിനും അങ്ങേര് ചെലവിന് തരണമായിരിക്കും... "
അവനെ നോക്കി ശ്രീ ചോദിച്ചു
" തൽകാലം എനിക്ക് ജോലി ഒന്നുമില്ലല്ലോ പഠിക്കുന്നല്ലേ അപ്പൊ അങ്ങനെയല്ലേ കാര്യങ്ങൾ... അതുകൊണ്ട് പുള്ളിക്കാരനത് ചെയ്യണ്ടേ... "
അവൻ ചോദ്യഭാവത്തിൽ അത് പറഞ്ഞപ്പോൾ റൂമിൽ ഞാനും ബാക്കി രണ്ടും തമ്മിൽ പൊട്ടിച്ചിരിയുടെ മത്സരമായിരുന്നു....
" നിനക്ക് ചെലവിന് തരുന്നത് തന്നേ അങ്ങേർക്ക് നഷ്ട കച്ചോടാ... അപ്പോഴാ അവൻ്റെ പൊണ്ടാട്ടിക്കും കൂടി... ഒരോരു സ്വപ്നങ്ങളേ... "
ചിരി ഒന്നടങ്ങിയ സമയത്ത് അഭി അതും കൂടി പറഞ്ഞപ്പോൾ പിന്നെ പറയണോ...ചിരിച്ച് കണ്ണീര് വരെ വന്നു തുടങ്ങി... അങ്ങനെ ശ്രീക്ക് ശേഷം രണ്ടാമത്തെ ബഹിരാകാശ വിസ നന്ദുവിന് ഞങ്ങൾ നൽകി...
പിന്നെയും സമയം ഒരുപാട് പണ്ടത്തെ ഓരോ കാര്യങ്ങളും പറഞ്ഞ് തള്ളിനീക്കി... കുറച്ച് കഴിഞ്ഞപ്പോൾ ഡോറിന് ഒരു മുട്ട് കേട്ടു..
" അവനെ കൊണ്ടു വന്നതായിരിക്കും... "
പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും പോക്കറ്റ് സ്പ്രേ എടുത്ത് മുഖത്ത് ചെറുതായിട്ട് ഒന്നടിച്ച് നന്ദുവിനത് കൊടുത്ത് അടിച്ചോ സമെല്ല് വരണ്ടാന്ന് പറഞ്ഞ്
💬 Comments
View all comments