0%

Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]

അല്ല ഞാൻ ഇത് ആരോടാ പറയുന്നേ... "

അതുകൂടി പറഞ്ഞ് ഞാൻ പൊട്ടിചിരിക്കാൻ തൊടങ്ങി... അവന്മാരും എൻ്റെ ഒപ്പം കൂടിയതോടെ ശ്രീ സൈഡായി...

പിന്നെ അവനെയും കളിയാക്കി ഫുഡും സാധനവും ഒക്കെ അങ്ങ് കഴിച്ച് കയ്യും കഴുകി ഇരിക്കുംമ്പോൾ നന്ദുവിനെ നോക്കി ഞാൻ പറഞ്ഞു.

" എന്തായാലും നീ സാധനം കൊണ്ടുവന്നത് നന്നായി... ഇപ്പോ ആ തലപെരുപ്പൊക്കെ കുറച്ച് കുറഞ്ഞിട്ടുണ്ട്... "

" അതാണ്... എല്ലാവരുടേയും ടെൻഷൻ ഒക്കെ കുറഞ്ഞില്ലേ... ഈ പ്രായത്തിൽ ടെൻഷൻ അടിക്കാൻ പാടില്ല... "

അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി..

" ഇവൻ ഇപ്പൊ ഇച്ചിരി പക്വത ഒക്കെ വന്ന പോലെ തോന്നുന്നുണ്ടല്ലോ... "

സാധനം അടിച്ച് കുറച്ച് സമാധാനം കിട്ടിയോണ്ടും അവൻ്റെ സംസാരം കേട്ടുതുകൊണ്ടും അവനെ ഒന്ന് പൊക്കി ഞാൻ അവന്മാര് രണ്ടിനേയും നോക്കി പറഞ്ഞു..

" ഏറെക്കുറെ എനിക്കും തോന്നി... "

ശ്രീയും എൻ്റെ അഭിപ്രായത്തോട് യോജിച്ചു.. അഭിയും അതിന് തലകുലുക്കി... നന്ദു ഇതൊക്കെ കേട്ട് അവൻ്റെ തല ഇപ്പൊ സീലിംഗ് തട്ടുമെന്ന നിലയിലായി...

" നിങ്ങൾക്കും തോന്നിയല്ലേടാ... എനിക്ക് അത് പണ്ടേ തോന്നി. എന്നിട്ടും എൻ്റെ തന്തക്ക് അത് തോന്നുന്നില്ലല്ലോ... എനിക്കൊരു പെണ്ണൊക്കെ അങ്ങേർക്ക് ആലോചിച്ചൂടെ... "

കാര്യം അവനെ സുഖിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ആശാന് അത് ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കണം ഇങ്ങനെ പറഞ്ഞത്..

" എന്നിട്ട് നിനക്കും പെണ്ണിനും അങ്ങേര് ചെലവിന് തരണമായിരിക്കും... "

അവനെ നോക്കി ശ്രീ ചോദിച്ചു

" തൽകാലം എനിക്ക് ജോലി ഒന്നുമില്ലല്ലോ പഠിക്കുന്നല്ലേ അപ്പൊ അങ്ങനെയല്ലേ കാര്യങ്ങൾ... അതുകൊണ്ട് പുള്ളിക്കാരനത് ചെയ്യണ്ടേ... "

അവൻ ചോദ്യഭാവത്തിൽ

💬 Comments

View all comments