0%

Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

പറഞ്ഞു... പുഞ്ചിരിയോട ഞാൻ അവിടെ ഇരുന്ന് ചായയും പലഹാരങ്ങളും കഴിച്ചു തുടങ്ങി..

" ഡാ ഇനി പോയി അവിടുന്ന് അലമ്പുണ്ടാക്കരുത്... "

ചായ കുടിച്ചു കൊണ്ടിരിക്കുന്നു എന്നെ ഓർമ്മപ്പെടുത്തുന്നപോലെ അമ്മ പറഞ്ഞു...

" ശ്രമിക്കാം ഡോക്ടറെ.. "

ഞാൻ അമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

" നീ കൂടുതൽ കിണിക്കല്ലേ... "

തലയ്ക്ക് ഒരു കൊട്ട് തന്ന് അതും പറഞ്ഞ് അമ്മ ഉമ്മറത്തേക്ക് നടന്നു... പിന്നാലെ ചായ കുടിച്ച ശേഷം ഞാനും ഇറങ്ങി... ഉമ്മറത്തിരുന്ന അച്ഛനോടും അമ്മയോടും യാത്രപറഞ്ഞ് നന്ദുവിനെ പിക്ക് ചെയ്തു നേരെ ഹോസ്പിറ്റലിലേക്ക്...

" ഡാ ഇന്ന് നിന്നോട് മറ്റേ ആതിര എന്തോ സംസാരിക്കുന്നത് കണ്ടല്ലോ... "

വണ്ടി പാർക്ക് ചെയ്യുമ്പൊ എന്നെ നോക്കി നന്ദു ചോദിച്ചു

" അവൾക്ക് വട്ടാ...അതിന്റെ കാര്യം വിട്ടേക്ക്... "

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് വണ്ടി പാർക്ക് ചെയ്തിറങ്ങി

" എന്താടാ മോനു നിനക്ക് ജാഡ ആണോ... അവൾക്ക് നിന്നോട് പ്രേമം ആയോണ്ടല്ലേ... "

അവൻ എന്നെ നോക്കി ഇളിച്ചു കൊണ്ടു പറഞ്ഞു

" അതിന് എനിക്ക് എന്നതാ നാറി... അവൾക്ക് ഭ്രാന്തന്നെല്ലാതെ..."

അവന് ഇത്തിരി കടുപ്പത്തിൽ തന്നെ ഞാൻ മറുപടി നൽകി

" ഓ സാറിന് ഇവിടത്തെ നേഴ്സ് കൊച്ചിനെ അല്ലേ നോട്ടം ഞാൻ അത് മറന്നു... "

അവൻ എന്നെ നോക്കി ഇളിച്ചുകൊണ്ടു പറഞ്ഞു... അതെനിക്ക് ഇഷ്ടപ്പെട്ടില്ല ഞാൻ അവൻ ഒരു തള്ള് വെച്ച് കൊടുത്തു.... പക്ഷേ ആ തള്ള് അവനും ഇഷ്ടപ്പെട്ടു കാണില്ല... ആ നാറി എന്നെ പിടിച്ചും ഒരു

💬 Comments

View all comments