0%

Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

ചോദിച്ചു... ചോദിക്കേണ്ട താമസം അമ്മ ചിരിക്കാൻ തുടങ്ങി...

" പോടാ അവിടുന്ന്....എനിക്കാ കൊച്ചിനെ വലിയ ഇഷ്ടാ.... നല്ലൊരു മോളാ അത്... "

അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

" പിന്നേ നല്ല മോളാ... "

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ അമ്മയെ നോക്കി പറഞ്ഞു

" എന്താടാ...നല്ല മോള് തന്നെയാ... അമ്മയില്ലാതെ വളർന്ന കൊച്ചാ... അതുകൊണ്ടുതന്നെ അതിനെന്നോട് ഒരു പ്രത്യേക സ്നേഹാ... എത്രയോ വട്ടം അത് പറഞ്ഞിട്ടുണ്ട് മാഡം എനിക്ക് ഒരു അമ്മയെ പോലെയാന്ന്... "

അമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു... ഇതൊക്കെ കേട്ടപ്പൊ അമ്മയ്ക്ക് അവളെ എന്തോ ഇഷ്ടമുള്ളതുപോലെ എനിക്ക് തോന്നി...

" ഓ പിന്നേ... എന്നാ പിന്നെ അതിനെ ഇങ്ങ് കൂട്ടിക്കോ... "

ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് എണീറ്റു... പക്ഷേ അമ്മയില്ലാതെ വളർന്നു എന്നൊക്കെ കേട്ടപ്പോൾ ഒരു സെൻറിമെൻസ് തോന്നി...

" വല്ല എക്സ്ചേഞ്ച് ഓഫർ ഉണ്ടേൽ നിന്നെ കൊടുത്ത് അവളെ വാങ്ങായിരുന്നു... "

മുകളിലേക്ക് കയറാൻ പോയ എന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അതും പറഞ്ഞമ്മ ചിരിക്കാൻ തുടങ്ങി...

" ഡോക്ടറെ അസ്ഥാനത്തുള്ള കൗണ്ടറ് വേണ്ടാട്ടോ.... "

അമ്മയെ നോക്കി അതും പറഞ്ഞ് ഞാൻ സ്റ്റെപ്പ് കയറി റൂമിലേക്ക് നടന്നു...പുറകീന്ന് എൻ്റെ മറുപടി കേട്ട് പുള്ളികാരി അടക്കി ചിരിക്കുന്നുണ്ട്...

പിന്നെ സമയം വൈകിപ്പിച്ചില്ല വേഗം ഫ്രഷായി ഹോസ്പിറ്റലിലേക്ക് പോവാൻ താഴേക്കിറങ്ങി... പോകുന്നപോക്കിൽ നന്ദുവിനെ ഇന്നും പിക്ക് ചെയ്യണം...

" ദാ ചായ കുടിക്ക്... "

താഴേക്കിറങ്ങി വന്ന എന്നെ ഡൈനിങ് ടേബിളിനടുത്തേക് പിടിച്ചിരുത്തി കൊണ്ട് അമ്മ

💬 Comments

View all comments