0%

Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

ഇരുന്നു

" എന്താ അമ്മേ... "

ഞാൻ അമ്മയെ നോക്കി നിഷ്ക്കു ഭാവത്തിൽ ചോദിച്ചു... അതിനു പെട്ടെന്ന് ഒരു പിടിത്തം ആയിരുന്നു ചെവിക്ക്

" എന്താന്നോ.... മനുഷ്യനെ നാണം കെടുത്തരുതെന്ന് പറഞ്ഞ് വിട്ടിട്ട് നീ എന്തൊക്കെയോ ഹോസ്പിറ്റലിൽ കാണിച്ചു കൂട്ടുന്നേ... "

ചെവിയിലെ പിടി വിടാതെ അമ്മ എന്നെ നോക്കി പറഞ്ഞു

" ഡോക്ടറേ ഇങ്ങള് ചൂടാവല്ലേ....ചെവി വിട്... എനിക്ക് വേദനിക്കുന്നു ഞാൻ ഒന്ന് പറഞ്ഞോട്ടേ... "

ഞാൻ അമ്മയെ നോക്കി പറഞ്ഞു

" നീ ഒന്നും പറയണ്ട.... പറയണ്ടതൊക്കെ ദിവ്യ പറഞ്ഞല്ലോ.... "

അമ്മ പിടി വിട്ടുകൊണ്ട് എന്നെ നോക്കി പറഞ്ഞു...

"എൻ്റെ ചെവിട് പോയി.... ഒരു ദിവ്യ.... അവള് പറയുന്നതൊക്കെ അങ്ങ് വിശ്വസിച്ചോ... "

പിടിച്ചു പൊന്നാക്കിയ ചെവിട് ഒന്ന് തടവികൊണ്ട് ഞാൻ അമ്മയോട് പറഞ്ഞു..

" ഡാ.. ഡാ... ആ കൊച്ചിനെ പറയണ്ടേ എനിക്ക് നിന്നെക്കാൾ വിശ്വാസം അവളെയാ... "

അമ്മ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

" ആഹാ ഇത് നല്ല കൂത്ത്.... സ്വന്തം മോനെ വിശ്വാസമില്ലാത്ത വേറെ വല്ല വെടക്ക് പെൺപിള്ളേരും പറയുന്നത് വിശ്വസിച്ച് നടക്കുന്ന ഒരു മണ്ടി ഡോക്ടർ... "

ഞാൻ അമ്മയ്ക്കൊരു തട്ട് വെച്ചു കൊടുത്ത് കൊണ്ട് ചോദിച്ചു

" ഡാ അജ്ജൂ വേണ്ടാട്ടോ...നിന്നോട് ഞാൻ പറഞ്ഞു ദിവ്യ നല്ല കൊച്ചാന്ന്...നീ അങ്ങനൊക്കെ ചെയ്യ്തോണ്ടല്ലേ അവള് എന്നോട് പറഞ്ഞേ... "

അമ്മ എന്നെ നോക്കി പറഞ്ഞു..

" ഞാൻ ഒരു സംശയം ചോദിച്ചോട്ടെ... അത് ഇങ്ങടെ മോളാണോ... "

അവളെ കൊണ്ടുള്ള അമ്മയുടെ സംസാരം കേട്ട് ഞാൻ

💬 Comments

View all comments