Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]
തന്നെ ഞാൻ മറുപടി നൽകി
" ഓ സാറിന് ഇവിടത്തെ നേഴ്സ് കൊച്ചിനെ അല്ലേ നോട്ടം ഞാൻ അത് മറന്നു... "
അവൻ എന്നെ നോക്കി ഇളിച്ചുകൊണ്ടു പറഞ്ഞു... അതെനിക്ക് ഇഷ്ടപ്പെട്ടില്ല ഞാൻ അവൻ ഒരു തള്ള് വെച്ച് കൊടുത്തു.... പക്ഷേ ആ തള്ള് അവനും ഇഷ്ടപ്പെട്ടു കാണില്ല... ആ നാറി എന്നെ പിടിച്ചും ഒരു തള്ള് തന്നു... പക്ഷേ ചെറിയൊരു അമളി പറ്റി അവൻ്റെ തള്ളിൽ എൻ്റെ കാല് നേരെ പോയി ഒരു തുരുമ്പ് പിടിച്ച കമ്പിയോട് തട്ടി... ഭാഗ്യം പക്ഷേ ചെറിയൊരു മുറിവേ ഉണ്ടായിരുന്നുള്ളൂ...
" ഡാ മൈരേ എൻ്റെ കാല്... "
ഞാൻ അവനെ നോക്കി ചീറി... അതോടെ അവൻ എൻ്റടുതേക്ക് വന്നു
" ഡാ ഇത് ചെറിയ മുറിവേ ഉള്ളൂ...പക്ഷെ തുരുമ്പാ... നീ ടി ടി അടിച്ചിനോ അടുത്തെങ്ങാനും... "
അവൻ കാല് നോക്കിക്കൊണ്ട് എന്നോട് ചോദിച്ചു..
" ഇല്ലെടാ...അതടിക്കെണ്ടി വരുമോ... "
ഞാൻ ഗൗരവത്തിൽ അവനെ നോക്കി ചോദിച്ചു
" എടാ ചെറിയ മുറിവ് ആണെങ്കിലും ചിലപ്പോ അടിക്കേണ്ടി വരും.... വളരെ തുരുമ്പുള്ളതാ... "
അവൻ എന്നെ നോക്കി മറുപടി പറഞ്ഞു
" ഏതു നേരത്താടാ നാറി നിനക്ക് എന്നെ തള്ളാൻ തോന്നിയെ... "
ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
" അത് ഇയാൾ എന്നെ പിടിച്ചു തള്ളിയോണ്ടല്ലേ... നിന്ന് ഡയലോഗ് അടിക്കാണ്ട വണ്ടി എടുക്ക് ഹോസ്പിറ്റലിൽ പോവാം... "
അവൻ എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു
" നീ പൊട്ടൻ ആയിട്ട് അഭിനയിക്കുന്നാണോ മൈരേ... പിന്നെ ഇത് എവിടെയാണ്... "
ഞാൻ അവനെ നോക്കി ചോദിച്ചു
" പറഞ്ഞപോലെ ഇതിപ്പോ ലാഭായല്ലോ
... നമ്മൾ ഹോസ്പിറ്റലിൽ അല്ലേ ഉള്ളേ... എന്നാ വേഗം വാ കാണിക്കാം... "
ഇന്നസെന്റിന്റെ സിനിമ ഡയലോഗും അടിച്ച് ചിരിച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞ് ആ നാറി നടക്കാൻ തുടങ്ങി
" ലാഭം നിൻ്റപ്പൻ്റെ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട... "
പുറക്കിൽ നിന്ന് അതും പറഞ്ഞ് ഞാനും അവൻ്റെ പിന്നാലെ നടക്കാൻ തുടങ്ങി... പിന്നെ നേരെ
💬 Comments
View all comments