0%

Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

"

അവനെന്നെ നോക്കി ആകാംക്ഷയോടെ ചോദിച്ചു

" ആ പറയാം നീ വണ്ടി കേറ്.... "

വണ്ടി സ്റ്റാർട്ട് ആക്കിയതിനുശേഷം അവനോട് ഞാൻ പറഞ്ഞു..അവൻ കയറിയതും വീട് ലക്ഷ്യമാക്കി വണ്ടി മുന്നോട്ടെടുത്തു

" കുറെ നേരായി ചോദിക്കുന്ന നടന്ന കാര്യം പറ മോനേ... "

യാത്രയിൽ വണ്ടിയുടെ പുറകിൽ നിന്നും അവൻ എന്നോട് ചോദിച്ചു... അതിന് അവൾ അമ്മയോട് പറഞ്ഞതും തിരിച്ച് പോകാൻനേരം അവളുടെ കൈ പിടിച്ചു ഞെരിച്ചതൊക്കെ ഞാൻ ആ പൊട്ടനോട് പറഞ്ഞു കൊടുത്തു...

" ഓ അയിനാണോ ഇയാള് നേരത്തേ ഇളിച്ചത്... "

ഞാൻ പറഞ്ഞു തീർന്നതും ഒരൊഴുക്കൻ മട്ടിൽ അവൻ പറഞ്ഞു

" പിന്നെ ഇന്നലെ എന്നെ ഊഞ്ഞാലാട്ടിയവളെ തിരിച്ച് ഊഞ്ഞാലാട്ടിയാ സന്തോഷം വരില്ലേ... "

ഞാൻ വണ്ടിയുടെ സ്പീഡ് ഒന്നുകൂടി വർദ്ധിപ്പിച്ച ശേഷം അവനോട് പറഞ്ഞു..

" നടക്കട്ടെ നടക്കട്ടെ...നിനക്കവളെ ഒരു നോട്ടം ഉണ്ടല്ലേ... "

എന്നെ ഇളക്കാൻ എന്നോണം അവൻ പറഞ്ഞു..

" പഫാ.....നാറി.....നീ എങ്ങോട്ടാ ഈ പറഞ്ഞുണ്ടാക്കുന്നേന്ന് എനിക്കറിയാം... പണ്ടിതുപോലെ നീയെന്നെ ഒന്നിളക്കി വിട്ടേൻ്റെ ക്ഷീണം മാറിട്ടില്ല... "

ഞാൻ പുറകിൽ ഇരിക്കുന്ന അവനെ കണ്ണാടിയിലൂടെ നോക്കി കൊണ്ട് പറഞ്ഞു

" ഞാൻ പറഞ്ഞെന്നേയുള്ളൂ... ആർക്കറിയാം മനസ്സിലിരിപ്പെന്താന്ന്... "

അവൻ ചിരിച്ചുകൊണ്ട് വീണ്ടുമെന്നെ ഒന്നിളക്കി

" നീ മിണ്ടല്ലേ.... പിന്നെ അവള്... അതിലും ഭേദം നീ എന്നെ വല്ല അതിർത്തിയിലും കൊണ്ടാക്ക്... ഞാൻ കമ്പി വേലിയും ചാടി പാകിസ്ഥാൻ വരെ പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് ജീവനുണ്ടേ തിരിച്ചുവരാം...

ചിരിച്ചുകൊണ്ട് ഞാൻ അവനോട് പറഞ്ഞു... അതിന് അവനും

💬 Comments

View all comments