Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]
ചോദിച്ചു... അതിനും ഇല്ലാ എന്നുള്ള അർത്ഥത്തിൽ അവൾ തലകുലുക്കി... അതോടെ ചുറ്റിലും ഒന്ന് നോക്കി ഞാൻ അവളുടെ കൈവിട്ടു... വിടേണ്ട താമസം ഒരു ദീർഘനിശ്വാസം എടുത്തവളൾ കയ്യൊക്കെ നോക്കുന്നത് കണ്ടു
" ൻ്റെ കൃഷ്ണ...എൻ്റെ കൈ....തനിക്ക് പ്രാന്താടോ കാലാ.... "
അവൾ എന്നെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
" എന്തുപറ്റി മോൾക്ക് വേദനിച്ചോ...?? ചേട്ടൻ ഒരു തമാശ കാണിച്ചതല്ലേ... "
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...അതിനവളെന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി
" തന്നോടൊക്കെ ഒരു സോറി പറയാൻ വന്ന എന്നെ പറഞ്ഞാ മതി.... "
അവൾ കനത്തിൽ എന്നെ നോക്കി പറഞ്ഞു
" സോറി പറയാൻ വന്ന ആൾക്കാരോട് നല്ലോണം പെരുമാറിയില്ലെങ്കി അവരും ഇങ്ങനെ തന്നെ പെരുമാറും...അപ്പൊ ചേട്ടൻ പോട്ടെ മോളെ... "
അവളെ നോക്കി അതും പറഞ്ഞ് ഒരു വിജയ ചിരിയോടെ ഞാൻ തിരിഞ്ഞു നടന്നു
" പൊട്ടകണ്ണൻ പട്ടി.... "
തിരിഞ്ഞു നടക്കുന്ന ഞാൻ പുറകിൽ നിന്നുള്ള അവളുടെ അടക്കം പറച്ചില് കേട്ടു... അതിന് മറുത്തൊന്നും പറയാതേ ചിരി ഒന്നൂടി ഉച്ചത്തിലാക്കി ഞാൻ പാർക്കിങ് ഏരിയയുടെ ഉള്ളിലേക്ക് കയറി...
" എന്താടാ ഒറ്റയ്ക്ക് ഇളിക്കുന്നെ വട്ടായോ...അതൊ നിന്റെ അമ്മ തലയ്ക്കിട്ട് തന്നോ... "
ചിരിച്ചുകൊണ്ട് പാർക്കിംഗ് ഏരിയയിലേക്ക് കയറിയ എന്നെ നോക്കി നന്ദു പറഞ്ഞു
" അതൊക്കെ ഉണ്ട് മോനെ....അല്ല അവന്മാര് പോയോ... "
നന്ദു മാത്രം അവിടെ നിൽക്കുന്നത് കണ്ട് ഞാൻ തിരക്കി
" അവരൊക്കെ പോയി... കോളേജിൽ എത്തിക്കോളും...അത് വിട്... ഇയാള് അവിടെ നടന്ന കാര്യം പറ...
💬 Comments
View all comments