Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]
നോക്കി പറഞ്ഞു
" മിണ്ടരുത് നീ.... എനി വീട്ടിൽ ചെന്നാ കേൾക്കേണ്ടത് ഞാനല്ലേ... "
അതും പറഞ്ഞ് ഞാനവളെ കടുപ്പത്തിൽ ഒന്ന് നോക്കി നടക്കാൻ നോക്കി പക്ഷെ വീണ്ടും ആ മുന്നിൽ വട്ടം നിന്നു
" ഇയാള് ചൂടാവാതേ...ഒരു തെറ്റ് ആർക്കും പറ്റില്ലേ...ഒന്ന് ക്ഷമിക്ക് "
അതു പറഞ്ഞവളെനിക്ക് സന്തി സംഭാഷണത്തിനുള്ള കൈനീട്ടി...
ഒരു ഒഴുക്കൻ മട്ടില് അത് തള്ളിക്കളയാൻ നോക്കിയ എൻ്റെ തലച്ചോറിലേക്ക് ഒരു കുരുട്ടുബുദ്ധി എത്തി... അതോടെ ഞാനും അവളുടെ കയ്യിൽ പിടിച്ചു... അതോടെ അവളുടെ മുഖത്ത് ഒരു ചിരി ഒക്കെ വന്നു...
പക്ഷേ ആ ചിരി മാറ്റാൻ എനിക്കധിക സമയം വേണ്ടി വന്നില്ല... പിടിച്ചു കൊണ്ടിരുന്നു അവളുടെ കൈ ഞാൻ ചുറ്റിലും ഒന്ന് നോക്കിയ ശേഷം ഞെരിക്കാൻ തുടങ്ങി... അതോടെ അവൾക്ക് അമളി പറ്റിയത് മനസ്സിലായി...
" ഡോ പ്ലീസ്....വിട് വിട് എനിക്ക് വേദനിക്കുന്നു... "
കൈ ഒക്കെ കുടഞ്ഞവൾ പതുക്കെ എന്നെ നോക്കി പറഞ്ഞു... പക്ഷെ നമ്മുടെ കരുത്തിനോട് പൊരുതാൻ അതിനെ കൊണ്ടൊക്കെ പറ്റ്വോ...?
" നിനക്ക് വേദനിക്കണം.... "
ഞാൻ ചുറ്റിലും നോക്കി അവളുടെ കൈ ഒന്നൂടെ അമർത്തിക്കൊണ്ട് പറഞ്ഞു...
" പ്ലീസ്...ഡോ...എൻ്റെ കൈ പോയി... "
അവള് ഒന്ന് കുതറി കൊണ്ട് ദയനീയമായി എന്നോട് പറഞ്ഞു
" ആണോ അച്ചോടാ...എന്നാ പറ....മോള് ഏട്ടനെ എന്തോ പേര് വിളിക്കുമായിരുന്നല്ലോ...അത് ഇനി വിളിക്കുമോ... "
ഞാൻ പിടി വിടാതെ അവളോട് ചോദിച്ചു...അതിന് ഇല്ല എന്ന് അവള് തലയാട്ടി...
" ഇനി എന്നെ ശല്ല്യം ചെയ്യാൻ വര്വോ... "
വീണ്ടും അവളെ നോക്കി
💬 Comments
View all comments