0%

Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

മോനാണെന്നറിയാതെ.... "

ചമ്മലോടുകൂടി എൻ്റെ അമ്മയെ നോക്കി ദിവ്യ പറഞ്ഞു

" ഹേയ് അതൊന്നും പ്രശ്നമില്ല...മോള് പറഞ്ഞതൊക്കെ ഇവൻ്റെ കാര്യം വെച്ചുനോക്കുമ്പോൾ ശരിയായിരിക്കും... "

അമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു....അത് കേട്ടപ്പോൾ എനിക്കാകെ ചമ്മലും ദേഷ്യവും ഒക്കെ കേറി വന്നു... അല്ലപിന്നെ അമ്മയുടെ ഒരു മോള് വിളി...

" അമ്മേ ഞാൻ പോവ്വാണേ.... "

ഞാൻ എങ്ങനെയെങ്കിലും സ്ഥലം വിട്ടാൽ മതി എന്നുള്ള ചിന്തയിൽ അമ്മയോട് അതും പറഞ്ഞ് നടക്കാൻ തുടങ്ങി... പോകുന്ന പോക്കിൽ അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കാനും ഞാൻ മറന്നില്ല...

" അതേ.... "

നടന്നു കുറച്ച് മുന്നോട്ടെത്തിയപ്പോളായിരുന്നു പുറകിൽ നിന്നൊരു വിളി കേട്ടത്ത്...തിരിഞ്ഞു നോക്കിയപ്പോൾ ആ സാധനം എൻ്റടുതേക്ക് സ്പീഡിൽ വരുന്നത് കണ്ടു..അതോടെ ഞാൻ മൈൻ്റ് ചെയ്യാണ്ട് പിന്നേയും തിരിച്ച് നടക്കാൻ തുടങ്ങി... പക്ഷേ പാർക്കിങ് ഏരിയയുടെ തൊട്ടടുത്ത് എത്തിയപ്പോൾ അത് എങ്ങനെയൊക്കെയോ ഓടി എൻ്റടുത്തേക്കെത്തി...

" അതേ ഇയാക്കിപ്പൊ ചെവിയും കേട്ടുടേ... "

എൻ്റെ മുന്നിൽ കേറി നിന്നവൾ പറഞ്ഞു

" തനിക്കിപ്പൊ എന്തുവാ വേണ്ടേ....മുനിന്ന് മാറ്... "

ഞാൻ അവളെ നോക്കി ഇച്ചിരി കലിപ്പിൽ തന്നെ പറഞ്ഞു

" നിക്ക് ഒരു സോറി പറയാൻ വന്നതാ... "

സ്വരം താഴ്ത്തി അതും പറഞ്ഞവളെൻ്റെ പ്രതികരണം നോക്കി നിന്നു

" പറയണ്ടതൊക്കെ വിളമ്പി കൊടുത്ത് അമ്മയുടെ മുന്നിൽ എന്നെ ഇട്ടൂഞ്ഞാലാട്ടിട്ട് ഇപ്പൊ അവളുടെ ഒരു സോറി... "

ഞാൻ അവളെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു

" അത് പിന്നെ ഇയാള് മാഡത്തിന്റെ മോനാണെന്ന് അറിയാഞ്ഞിട്ടല്ലേ... "

അവളെന്നെ

💬 Comments

View all comments