0%

Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

"

എന്നോട് സ്വകാര്യത്തിൽ നന്ദു പറഞ്ഞു അതിന് ശേഷം അവന്മാര് മെല്ലെ തടിതപ്പി... അവന്മാരോട് വലിയാൻ നോക്കിയ എന്നെ അമ്മ കൃത്യം കൈ പിടിച്ചു നിൽപ്പിച്ചു..

" എൻ്റെ പൊന്നു മാഡം... ആകാശം നോക്കി നടന്ന് ആൾക്കാർ ഇടിച്ച് കൊല്ലാൻ നോക്കുക... എന്നിട്ട് ആരെയാണോ തട്ടിയത് അവരെ തെറി വിളിക്കുക... പാതിരാത്രി ടിവിയിൽ എതാണ്ടക്കയോ കളിയും വെച്ച് ഒച്ച ഉണ്ടാക്കുക...ഇങ്ങനെ എന്തൊക്കെയോ ഹോബികളാണ് ഇയാൾക്ക്... "

എന്നെ നോക്കി ചിരിച്ചുകൊണ്ട് അവളമ്മയോട് ഇതൊക്കെ പറയുമ്പോൾ കൊല്ലേണ്ട ദേഷ്യം ആയിരുന്നു എനിക്ക് ആ പന്നിയെ...പക്ഷെ ഇതൊക്കെ കേട്ട് ശ്രദ്ധ ചിരിക്കുന്നുണ്ടായിരുന്നു...

" അത് പിന്നെ അങ്ങനെയല്ലേ വരൂ... "

എൻ്റെ കൈയിൽ ഒരു നുള്ള് തന്നുകൊണ്ട് എന്നെ നോക്കി അമ്മ പറഞ്ഞു

" അല്ല മാഡത്തിന്റെ ആരാ ഇയാള്... റിലേറ്റീവാണോ... "

അത്രയും നേരം ചിരിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധ അമ്മയെ നോക്കി ചോദിച്ചു

" പിന്നേ....അടുത്ത റിലേറ്റീവാ... ചെറുതായിട്ട് എൻ്റെ മോനായിട്ട് വരും...എൻ്റെ ഏക സന്താനം...അല്ല്യോടാ... "

അടുത്തു നിന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് അമ്മ അത് പറഞ്ഞപ്പോൾ അവളുമാര് രണ്ടും ഞെട്ടി കൊണ്ട് മുഖത്തോടു മുഖം നോക്കുന്നത് കണ്ടു... ഒരുമാതിരി സന്തൂർ സോപ്പിൻ്റെ പരസ്യത്തിൽ ഉള്ള മമ്മി സീൻ പോലെ...

അല്ല ഇവളുമാരെ എന്തിനാ ഞെട്ടുന്നെ... ചിലപ്പോ അവരുടെ ഡോക്ടറുടെ മോനെ അവരോട് തന്നെ ആളറിയാതെ ഓരോന്ന് പറഞ്ഞത് കൊണ്ടായിരിക്കാം... അല്ലെങ്കിൽ പിന്നെ ഇത്രയും പാവപ്പെട്ടരാൾക്ക് എങ്ങനെ ഇതുപോലെ തലതെറിച്ച ഒരു സന്താനം ഉണ്ടായി എന്നതു കൊണ്ടുമായിരിക്കാം...

ഞാൻ സ്വയം മനസ്സിൽ ഓർത്തു

" സോറി മാഡം മാഡത്തിൻ്റെ

💬 Comments

View all comments