Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]
കടന്നുപോയി അതോടെ ഞാൻ കളിയിലേക്ക് ശ്രദ്ധതിരിച്ചു...ഒടുവിൽ കളിയും കണ്ട് ജയിച്ച സന്തോഷത്തിൽ കിടന്നുറങ്ങി...
" ഡാ അജ്ജൂ എണീക്ക്.... "
കളികണ്ട് മതിമറന്നുറങ്ങുന്ന എന്നെ കുലുക്കി കൊണ്ട് ശ്രീ വിളിച്ചു...
" എന്നതാടാ നേരം വെളുത്തോ... "
കണ്ണും തിരുമ്മി എഴുന്നേറ്റ് ചുറ്റിലും നോക്കി...ബാക്കി ഉള്ളവന്മാരൊക്കെ എഴുന്നേറ്റ് കഴിഞ്ഞിരുന്നു... പിന്നെ കുറച്ച് നേരം സംസാരിച്ച് ഇരിക്കുമ്പോഴേക്കും ഗിരിജാൻ്റി എത്തിയിരുന്നു..അതോടെ കോളേജിൽ പോകേണ്ടത് കൊണ്ട് അവിടുന്ന് പെട്ടെന്നിറങ്ങി... പുറത്തേക്ക് നടക്കുംമ്പോളായിരുന്നു എൻ്റെ പ്രിയ മാതാശ്രീ റിസപ്ഷനിനടുത്ത് ദിവ്യയോട് സംസാരിച്ചിരിക്കുന്നത് കണ്ടത്... അതോടെ ഞാനൊന്ന് പതറി...
" ഗുഡ് മോണിംഗ് ആൻ്റീ... "
അമ്മയുടെ അടുത്തെത്തിയതും നന്ദു ചിരിച്ചുകൊണ്ട് അമ്മയെ വിഷ് ചെയ്തു
" ഗുഡ് മോണിംഗ്...ഇപ്പാണോടാ വീട്ടിലേക്ക് പോകുന്നെ...നിങ്ങക്കൊന്നും കോളേജിൽ പോണമെന്നുള്ള വിചാരം ഇല്ലേ... "
അമ്മ ഞങ്ങളെ നാലിനേയും നോക്കി ചോദിച്ചു...
" അതിന് ഇവൻ എഴുന്നേക്കണ്ടേ... "
അടുത്ത് നിന്ന എന്നെ ഒന്ന് തട്ടിക്കൊണ്ട് ശ്രീ അമ്മയോട് മറുപടി പറഞ്ഞു... അതിനമ്മ എന്നെ ഒന്ന് നോക്കി..
" മാഡത്തിന് അറിയുന്ന ആൾക്കാരാണോ ഇവർ... "
അത്രയും നേരം ഞങ്ങളുടെ സംസാരം നോക്കിനിന്ന ദിവ്യ അമ്മയോട് ചോദ്യ ഭാവത്തിൽ തിരക്കി
" അതേ... എന്താ വല്ല കുഴപ്പവും ഉണ്ടാക്കിയോ ഇവന്മാര്... "
അമ്മ ഞങ്ങളെ ചൂഴ്ന്ന് നോക്കിക്കൊണ്ട് അവളോട് ചോദിച്ചു...
" മുഴുവൻ പേരുമില്ല ഇയാളാണ് കുഴപ്പക്കാരൻ... "
എന്നെ നോക്കി ദിവ്യ അമ്മയോട് പറഞ്ഞു... അതു കേൾക്കേണ്ട താമസം അമ്മ എന്നെയൊരു നോട്ടം നോക്കി
" അപ്പൊ ശരിയടാ കാരിയോണ്.... ഞങ്ങൾ പാർക്കിങ് ഏരിയയിൽ ഉണ്ടാവും...
💬 Comments
View all comments