Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]
ഞാൻ അവളെ നോക്കി പരിഹാസ രൂപേണ പറഞ്ഞു
" അതിലും ഭേദം നിന്റെ മൂക്കില് വെക്കുന്നതാടാ നാറീ.... "
എന്നെ നോക്കി സ്വരം താഴ്ത്തികൊണ്ടവള് പറഞ്ഞു...പക്ഷെ അതുകേട്ടെങ്കിലും മെസ്സി ഫ്രീ-കിക്ക് എടുക്കാൻ തയ്യാറെടുക്കുന്നത് കൊണ്ട് ഞാൻ അവൾക്ക് മറുപടി കൊടുക്കാനോ ശ്രദ്ധിക്കാനോ നിന്നില്ല... കളിയിലേക്ക് മാത്രം ശ്രദ്ധ തിരിച്ചു...
" തൻ്റോടൊന്നും പറഞ്ഞിട്ട് കാര്യമില്ല...വട്ടുകേസ്... "
അവളെ ശ്രദ്ധിക്കാതെ ടീവിയിൽ മുഴുകിയിരിക്കുന്ന എന്നോട് അതും പറഞ്ഞവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി... കറക്റ്റ് ടൈമിൽ നമ്മുടെ ചെക്കൻ്റെ ഇടിവെട്ട് ഫ്രീകിക്ക് ഗോൾ....
" ലിയോ.......ഗോൾ....... "
ആവേശം മൂത്ത് ഇരിപ്പിടത്തിൽ നിന്നെണീറ്റ് ഞാൻ തുള്ളികൊണ്ട് പറഞ്ഞു... പെട്ടെന്നാണ് പോകാൻ നോക്കിയവൾ തിരിഞ്ഞ് നിന്ന് രൂക്ഷമായെന്നെ നോക്കുന്നത് കണ്ടത്...അതോടെ സ്ഥലകാലബോധം വന്നത് കൊണ്ട് ഞാനൊന്ന് പതറി...
" അത് പിന്നെ മെസ്സിയുടെ ഗോൾ...പെട്ടന്നുള്ള ആവേശത്തിൽ.... "
ഞാൻ വിക്കി വിക്കി അവളോട് പറഞ്ഞു
" തനിക്ക് വട്ടുണ്ടോന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു... ഇപ്പോ അങ്ങ് ഉറപ്പിച്ചു.... മുഴു വട്ടാണ് തനിക്ക്... "
എന്നെ രൂക്ഷമായൊന്ന് നോക്കി അതും പറഞ്ഞവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി
" വട്ട് നിൻ്റെ അപ്പന്... "
അവള് തിരിഞ്ഞു നടക്കുമ്പോൾ പുറകിൽ നിന്ന് പതുക്കെ പറഞ്ഞ് ഞാൻ അവളെ അടിക്കും പോലെ കൈ വീശി... പറഞ്ഞത് കേട്ടതു കൊണ്ടോ എന്നാണെന്നറിയില്ല കറക്റ്റ് സമയത്ത് ആ സാധനം തിരിഞ്ഞു നോക്കി...അതോടെ വീശിയ കൈ കൊതുകിനെ കൊല്ലും പോലെ വായുവിൽ അടിച്ചു ഞാൻ അവളെ ഒളികണ്ണിട്ടു നോക്കി... എന്റെ കോപ്രായങ്ങൾ കണ്ട് ഒന്നൂടെ എന്നെ കനത്തിൽ നോക്കിയശേഷം അവള് റൂം
💬 Comments
View all comments