0%

Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]

Author : Kambikathakal Read All Parts 287

മുഖഭാവത്തോടെ ഞാൻ വീണ്ടും പറഞ്ഞു

" അയ്യോ... "

എൻ്റെ വിളി കേട്ടതും പെട്ടന്ന് തല തടവികൊണ്ട് അവളെന്നെ നോക്കി പറഞ്ഞു...

" എന്നതാ... "

കാര്യം മനസ്സിലാകാത്ത ഞാൻ അവളെ നോക്കി ചോദിച്ചു

" എൻ്റെ തല ചെറുതായിട്ട് സീലിങ്ങിനോട് തട്ടി...ഇങ്ങനൊക്കെ പൊക്കാവ്വോ ചേട്ടാ ഈ പാവം ശൂർപ്പണഖയെ... "

അവളെന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു...അവളുടെ ഈ ഷോ കണ്ട് എനിക്കങ്ങ് വിറഞ്ഞു കേറുന്നുണ്ട് ...പക്ഷെ അമ്മയോടെങ്ങാനും അത് ചെന്ന് പറഞ്ഞാലുണ്ടാവുന്ന പുകിൽ ഓർത്ത് ഞാൻ ഒന്നും ചെയ്യ്തില്ല... ഞാൻ പണ്ടും പറഞ്ഞല്ലോ ആ ഒറ്റ കാര്യത്തിൽ ശ്രീലത പ്രഭാകറിനെ പേടിക്കണം...അത് മനസ്സിലായെന്നോണം അവൾ വീണ്ടും ചിരിക്കുന്നുണ്ട്

" ഡോ...അമ്മയോട് ഒന്നും പറയല്ലേ... പിന്നെ ഞങ്ങളെ ദശമൂലം ദാമു പറഞ്ഞപോലെ ഒരോല കീറോ.. വെള്ളത്തുണിയോ.. എടുത്ത് മൂടിയാ മതി... "

ഞാൻ അവളെ നോക്കി ചമ്മലോടെ പറഞ്ഞു

" ആണോ...എന്നാ ആ സീൻ എനിക്കൊന്ന് കാണണം... "

അവള് വിടില്ല എന്നർത്ഥത്തിൽ വീണ്ടും പറഞ്ഞു...

" പടച്ചോനെ ഇതിടിഞ്ഞ് താഴെ പോയാൽ മതിയായിരുന്നു... "

അവളുടെ മറുപടി കേട്ടതും നിലത്തൊരു ചവിട്ടു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു

" റിസ്ക് എടുക്കുന്നതെന്തിനാ...ലിഫ്റ്റുണ്ടല്ലോ താഴോട്ട് പെട്ടന്നെതാം... "

എൻ്റെ മറുപടി കേട്ടതും അവൾടെ അമ്മൂമയെ കെട്ടികാൻ ഉണ്ടാക്കിയ ഒരു കൗണ്ടറ്... അതിന് ഞാൻ അവളെ കടുപ്പത്തിൽ നോക്കി...

" ഇയാള് ടെൻഷനടിക്കേണ്ടന്നെ... ഞാൻ പറയില്ല... പക്ഷേ അന്ത ഭയം ഇറുക്കണം എപ്പോഴും... "

ഒരു ചിരിയോടെ അവൾ എന്നെ നോക്കി പറഞ്ഞു...

" ഓ വല്യ ഉപകാരം... എന്നാ ഈയുള്ളവൻ പോയിക്കോട്ടെ... "

ഞാൻ ഒരു പുച്ഛം കലങ്ങിയ ചിരി ഫിറ്റാക്കി പറഞ്ഞു

" മ്മ്... ന്നാ അങ്ങനെ ആയിക്കോട്ടെ...പക്ഷെ മറക്കണ്ട...അന്ത ഭയം ഇറുക്കണം... "

അവള് വീണ്ടും എന്നെ ഇളക്കാൻ പുറകീന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു

" നിന്നെ ഞാൻ ഇറുക്കി താരാടി ഞണ്ടിനുണ്ടായവളേ... "

മനസ്സിൽ അതും പറഞ്ഞ് ഞാൻ റൂമിലേക്ക് നടന്നു...

" ആ കാമുകൻ എത്തിയോ... "

റൂമിലേക്ക് കയറിയ എന്നെ നോക്കി നന്ദു

💬 Comments

View all comments