0%

Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]

Author : Kambikathakal Read All Parts 289

ഒരു ചിരിയോടെ പറഞ്ഞു.. അതിനു ബാക്കി ഉള്ളവൻമാരൊക്കെ ഇളിക്കുന്നതും കണ്ടു.. ആ നാറി ഒക്കെ വിളമ്പി കൊടുത്തിട്ടുണ്ടാവും...

" നന്ദു മോനേ....നായിൻ്റെ മോനെ....വേണ്ടാട്ടോ... "

ഞാൻ അവനെ ഒരു നോട്ടം നോക്കി പറഞ്ഞു

" അതു പോട്ടെ എന്താണ് ഒരു തനിച്ച് സംസാരിക്കലൊക്കെ... "

ശ്രീ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കി ചോദിച്ചു... അതിന് ഞാൻ നന്ദു തെണ്ടിയെ ഒരു നോട്ടം നോക്കി അപ്പൊ അവൻ എല്ലാം വിളമ്പിന്നുള്ള രീതിയിൽ എന്നെ നോക്കി ചിരിച്ചു

" വല്ല ട്രിപ്പും ആയിരിക്കും...അല്ല്യോടാ.... "

അതു എന്നെ നോക്കി പറഞ്ഞു. കൂട്ടത്തിൽ അവൻ്റെ ഒരു വളിച്ച ചിരിയും

" ആടാ നിൻ്റെ അച്ഛൻ്റെ ചിന്നവീട്ടിലേക്കാ യാത്ര... എന്താ പോരുന്നോ... "

ഞാൻ അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞു

" എടാ അവന്മാരോട് പോകാൻ പറ ശരിക്കും എന്താ സംഭവം... "

അഭി എന്നെ നോക്കി ചോദിച്ചു

" നീയാടാ അഭി എന്നെ കുറച്ചെങ്കിലും മനസ്സിലാക്കിയെ... "

ഞാൻ അവനെ നോക്കി സഹതാപത്തോടെ പറഞ്ഞു... എന്നിട്ടവള് പറഞ്ഞ കാര്യങ്ങൾ എല്ലാത്തിനോടും വിവരിച്ചു

" അടിപൊളി....ഡാ നന്ദു വേഗം ചെന്ന് മോർച്ചറിയിൽ ഒരു ബെഡ് പറഞ്ഞോ... ഇവനെ മിക്കവാറും നാളെ തെക്കോട്ട് എടുക്കും... "

ശ്രീ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

" ആണോ...എന്നാ ഒരു ഫാമിലി ബർത്തായിക്കോട്ടെ എൻ്റൊപ്പം നിങ്ങളും ഉണ്ടാവും... "

ഞാനും വിട്ടു കൊടുത്തില്ല

" അതിനവളൊന്നും പറയില്ലാന്നല്ലെ പറഞ്ഞേ...പിന്നെന്താ... "

അഭി ചോദ്യരൂപേണ പറഞ്ഞ് എന്നെ നോക്കി

" അളിയാ പെണ്ണിൻ്റെ വാക്കും നനഞ്ഞ ഫുട്പാത്തും ഒരുപോലെയാ... എപ്പോ വേണമെങ്കിലും മൂഞ്ചിക്കാം... "

നന്ദു ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ എനിക്ക് തെല്ലൊരു ഭയമില്ലാതില്ല...പക്ഷെ അവൾ പറയില്ല...എന്നെ അവള് കുറേ ചുറ്റിക്കും...ഞാൻ അവളുടെ ഷോംമനസ്സിലോർത്തു...

പിന്നെ ഒന്നും രണ്ടും പറഞ്ഞ് കുറച്ച് സമയം തള്ളിനീക്കി... ഭക്ഷണവും സാധനവും ഒക്കെ അടിച്ച് സംസാരിച്ചിരുന്നു

...

" ഡാ എന്നാലും അവൾ എന്നെ ഉഞ്ഞാലാട്ടിലെ വീണ്ടും... "

ഞാൻ വാതിലിനടുത്ത് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന നന്ദുവിൻ്റെ അടുത്ത് ചെന്ന് പറഞ്ഞു

" എല്ലാം

💬 Comments

View all comments