Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]
നിന്റെ വിധി...അല്ലാതെ ഞാനെന്ത് പറയാനാ...കളി അവളുടെ കോർട്ടിലല്ലേ... "
നന്ദു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" എന്നാലും...നീ അവൾടെ ഷോ ഒന്ന് കാണണം...എടുത്ത് ഭിത്തിയിൽ അടിക്കണം... "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
" മ്മ്...മ്മ്.... "
പുറകീന്ന് ഒരു കുര കേട്ടാണ് ഞാനും അവനും തിരിഞ്ഞു നോക്കിയത് നോക്കുമ്പോൾ അതുവിനുള്ള ഇഞ്ചക്ഷനും കൊണ്ട് കറക്റ്റ് സമയത്ത് ദിവ്യ ... അല്ലേലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ... അതവാ തങ്ങിയാലും എൻ്റെ കാര്യത്തിലാണേൽ ഏതെങ്കിലും ഷോട്ട് കട്ടെടുത്ത് വരും...
" അല്ല ഇതാര്... "
അവളെ കണ്ടതോടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് നന്ദു പറഞ്ഞു
" കണ്ണൂർ ജില്ലാ കളക്ടറ്...എന്ത്യേ...വഴിന്ന് മാറട ചെർക്കാ... "
അവനെ നോക്കി അതും പറഞ്ഞവള് ഉള്ളിലേക്ക് കയറി...അതോടെ ഉള്ളിൽ വന്ന ചിരി പുറത്ത് കാട്ടാതെ ഞാൻ കഷ്ടപ്പെട്ട് അടക്കിവെച്ച് പുറത്തിറങ്ങി... പുറകിൽ അവനും
" കിട്ടിയില്ല... പക്ഷെ ചോദിച്ചു വാങ്ങിച്ചു അല്ലേ... "
പുറത്തിറങ്ങിയ അവനെ നോക്കി ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
" ഏറകുറേ... അണ്ണാക്കിലടിക്കൻ അവള് ബെസ്റ്റാട്ടോ... "
ചമ്മിയ മുഖത്തോടെ അവൻ എന്നെ നോക്കി പറഞ്ഞു...
" ഇതാ ഓരോ സമയത്തും അവളുടെ മുന്നിൽ കിട്ടുമ്പോളുള്ള എൻ്റെ അവസ്ഥ... "
ഞാൻ അവനോട് അതും പറഞ്ഞ് കയ്യിലുണ്ടായിരുന്ന ഫോണിൽ നോക്കി നിന്നു
" ഡാ നീ അവളോട് മറ്റേ ശ്രദ്ധക്ക് ലൈൻ ഉണ്ടോന്ന് ചോദിക്കുമോ... "
പെട്ടെന്ന് ഫോൺ നോക്കിയിരിക്കുന്ന എന്നെ നോക്കി നന്ദു പറഞ്ഞു
" പഫാ....അതിന്റെ കുറവേ ഉള്ളൂ...തന്നതാൻ ചോദിച്ചാൽ മതി... അല്ലേപിന്നെ അതുവിനോട് ചോദിക്ക്... "
ഞാൻ അവനെ നോക്കി ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു
" ഡാ അവനോട് വേണ്ട എന്നിട്ട് വേണം എന്നെ എയറിൽ കേറ്റാൻ... നീ അവളോടൊന്ന് ചോദിക്ക്... "
അവൻ എന്നെ നോക്കി വീണ്ടും പറഞ്ഞു
" പറ്റില്ല... "
ഞാൻ തറപ്പിച്ചു പറഞ്ഞു
" നീ ചോദിച്ചാ മറ്റേ ആതിരയെ ഞാൻ ഒഴിവാക്കി തരാം... "
അവൻ അവസാന അടവെന്നോണം എന്നെ നോക്കി പറഞ്ഞു...കാര്യം എനിക്ക് ഉപകാരം ഉള്ള ഒരു
💬 Comments
View all comments