Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]
പറഞ്ഞോ... ഇവനെ മിക്കവാറും നാളെ തെക്കോട്ട് എടുക്കും... "
ശ്രീ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" ആണോ...എന്നാ ഒരു ഫാമിലി ബർത്തായിക്കോട്ടെ എൻ്റൊപ്പം നിങ്ങളും ഉണ്ടാവും... "
ഞാനും വിട്ടു കൊടുത്തില്ല
" അതിനവളൊന്നും പറയില്ലാന്നല്ലെ പറഞ്ഞേ...പിന്നെന്താ... "
അഭി ചോദ്യരൂപേണ പറഞ്ഞ് എന്നെ നോക്കി
" അളിയാ പെണ്ണിൻ്റെ വാക്കും നനഞ്ഞ ഫുട്പാത്തും ഒരുപോലെയാ... എപ്പോ വേണമെങ്കിലും മൂഞ്ചിക്കാം... "
നന്ദു ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ എനിക്ക് തെല്ലൊരു ഭയമില്ലാതില്ല...പക്ഷെ അവൾ പറയില്ല...എന്നെ അവള് കുറേ ചുറ്റിക്കും...ഞാൻ അവളുടെ ഷോംമനസ്സിലോർത്തു...
പിന്നെ ഒന്നും രണ്ടും പറഞ്ഞ് കുറച്ച് സമയം തള്ളിനീക്കി... ഭക്ഷണവും സാധനവും ഒക്കെ അടിച്ച് സംസാരിച്ചിരുന്നു
...
" ഡാ എന്നാലും അവൾ എന്നെ ഉഞ്ഞാലാട്ടിലെ വീണ്ടും... "
ഞാൻ വാതിലിനടുത്ത് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന നന്ദുവിൻ്റെ അടുത്ത് ചെന്ന് പറഞ്ഞു
" എല്ലാം നിന്റെ വിധി...അല്ലാതെ ഞാനെന്ത് പറയാനാ...കളി അവളുടെ കോർട്ടിലല്ലേ... "
നന്ദു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" എന്നാലും...നീ അവൾടെ ഷോ ഒന്ന് കാണണം...എടുത്ത് ഭിത്തിയിൽ അടിക്കണം... "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
" മ്മ്...മ്മ്.... "
പുറകീന്ന് ഒരു കുര കേട്ടാണ് ഞാനും അവനും തിരിഞ്ഞു നോക്കിയത് നോക്കുമ്പോൾ അതുവിനുള്ള ഇഞ്ചക്ഷനും കൊണ്ട് കറക്റ്റ് സമയത്ത് ദിവ്യ ... അല്ലേലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ... അതവാ തങ്ങിയാലും എൻ്റെ കാര്യത്തിലാണേൽ ഏതെങ്കിലും ഷോട്ട് കട്ടെടുത്ത് വരും...
" അല്ല ഇതാര്... "
അവളെ കണ്ടതോടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് നന്ദു പറഞ്ഞു
" കണ്ണൂർ ജില്ലാ
💬 Comments
View all comments