Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]
ഞാനും വിട്ടുകൊടുത്തില്ല
" ആണോ... നല്ല വിറയൽ ഉണ്ടേൽ ചേച്ചി ഒരു പാരസെറ്റമോൾ തരാം അതു അണ്ണാക്കിൽ ഇട്ടോണ്ട് മോൻ പോയി ചാച്ചിക്കോ... "
അവൾ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു
" നിൻ്റച്ഛൻ്റെ അണ്ണാക്കിൽ ഇട്ടു കൊടുക്ക്.... "
ഞാൻ ആരോടെന്നില്ലാതെ പതുക്കെ പറഞ്ഞു
" എന്താ... ??"
ഞാൻ പിറുപിറുക്കുന്നത് കേട്ടെന്നോണം അവൾ ചോദിച്ചു
" ഒന്നൂല്ല്യേ...ശവം... "
അവളെ നോക്കി അതും പറഞ്ഞു ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി... പുറകീന്ന് അവളുടെ അടക്കിയ ചിരിയും കേൾക്കുന്നുണ്ട്....
റൂമിൽ പോയി കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ച് സമയം കടന്നുപോയി... നന്ദു ശ്രാദ്ധയെ പറ്റി ചോദിച്ചോ എന്നൊക്കെ തിരക്കി... പക്ഷെ അതിൽ നിന്നൊക്കെ ഞാൻ ഒഴിഞ്ഞുമാറി...നല്ല സാധനത്തിനോടാണല്ലോ ചോദിക്കേണ്ടത്... പിന്നെ രാത്രി ഏറെ വൈകി കളിയും ചിരിയുമായി എപ്പോഴോ ഉറങ്ങി...
രാവിലെ പതിവുപോലെ ഗിരിജാൻ്റി വന്നപ്പോ അവിടെ നിന്നിറങ്ങി നേരെ വീട്ടിലേക്ക് തിരിക്കാൻ നേരം റിസപ്ഷനിൽ അമ്മയോട് അവൾ സംസാരിച്ചു നിൽക്കുന്നത് കണ്ടൊന്ന് പതറി... ഇനി ആ സാധനം എല്ലാം വിളമ്പി കാണുമോ...?
" ഗുഡ്മോണിങ് ആൻ്റി... "
അവരുടെ അടുത്തെത്തിയതും ശ്രീ അമ്മയെ നോക്കി പറഞ്ഞു
" ആ ഗുഡ് മോണിംഗ്... വിശേഷങ്ങൾ ഒന്നും പറയാനില്ലല്ലോ എന്നാ നിന്ന് സമയം കളയാതെ എല്ലാം വീട്ടിപോയി വേഗം കോളേജിലേക്ക് പോകാൻ നോക്ക്... "
അമ്മ ഞങ്ങളെ നോക്കി പറഞ്ഞു
" ഇങ്ങളെന്താണ് ആൻ്റി..
കോളേജ് അവിടുന്ന് ഏടേമ് പോകുവൊന്നൂലാലോ..... "
അമ്മയുടെ മറുപടി കേട്ട് നന്ദു ചിരിയോടെ പറഞ്ഞു
" ആണോ... അതെനിക്കൊരു പുതിയറിവാടാ...നീ പറഞ്ഞത് നന്നായി... "
അവനെ കളിയാക്കുകയെന്നോണം അമ്മ പറഞ്ഞു
" ഇങ്ങളോട് പറഞ്ഞു ജയിക്കാൻ ഞമ്മക്കാവില്ലേ... "
അമ്മയെ നോക്കി ചിരിച്ചു കൊണ്ടതും പറഞ്ഞവൻ എന്നെ നോക്കി തുടർന്നു...
" ഡാ... ഞാൻ ശ്രീയോടൊപ്പം പോവ്വാ... ഇവൻ്റെ വീട്ടീന്ന് ഒരു സാധനം എടുക്കാനുണ്ട്.... "
അതും പറഞ്ഞ് അവന്മാര് മെല്ലെ നീങ്ങി
" നിനക്കെന്താടാ ഒരു ഏനക്കേട് പോലെ... "
അതുവരെ ഒന്നും മിണ്ടാതിരുന്ന എന്നെ നോക്കി അമ്മ പറഞ്ഞു..
💬 Comments
View all comments