Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
കേറ്... "
അവളുടെ ദേഷ്യപ്പെട്ടുള്ള പോക്ക് കണ്ട് ഞാൻ പുറകീന്ന് വിളിച്ചു...
" ഓ വേണ്ടാ...ഈ നാട്ടിൽ ബസ്സും ഓട്ടോയും ഒക്കെയുണ്ട്... "
നടക്കുന്നതിൻ്റെ വേഗത കൂട്ടി തിരിഞ്ഞുനോക്കാതെ അവളെനിക്ക് മറുപടി തന്നു...അതോടെ വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ടെടുത്ത് ഞാനവൾക്ക് കുറുകെ നിർത്തി...
" ബസ്സിലൊക്കെ പോകാൻ തീരുമാനിക്കുമ്പോൾ സൂക്ഷിക്കണം പണ്ടത്ത പോലെയല്ല മോൾക്ക് വേണ്ടപ്പെട്ടവർ ഒരുപാട് ഉണ്ടവും ഇപ്പൊ... "
ഞാൻ ഒരാക്കിയ ചിരിയോടെ അവളെ ഇന്നലെ നടന്ന കാര്യം ഓർത്തൊന്ന് പേടിപ്പിച്ചു...അത് ഏതായാലും ഏറ്റു സ്വിച്ചിട്ടപോലെ നിന്ന ശേഷമവൾ ചാടി വണ്ടി കേറി...
" അല്ല ബസ്സിൽ പോന്നില്ലേ... "
" ടിക്കറ്റെടുക്കാൻ പൈസയില്ല....എന്തൊക്കെ അറിയണം ഒന്ന് വണ്ടിയെടുക്കുവോ... "
പുറകീന്ന് അവളുടെ പതിഞ്ഞ സ്വരത്തിൽ ഉള്ള മറുപടി വന്നപ്പോൾ ചിരിപൊട്ടിയെങ്കിലും കടിച്ചു പിടിച്ചു ഞാൻ വണ്ടി മുന്നോട്ടെടുത്തു... പിന്നെ കുറച്ച് നേരത്തേക്കൊന്നും ഞങ്ങൾ സംസാരിച്ചില്ല...
" അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... "
കുറച്ചു നേരത്തെ മൗനത്തിന് ഞാൻ കർട്ടനിടാൻ തീരുമാനിച്ചു...
" മ്മ്... "
മറുപടിയായി പുറകീന്നുള്ള അവളുടെ മൂളലും വന്നു
" വല്ല ലൈനും ഉണ്ടോ... "
ഞാൻ മടിച്ചു നിൽക്കാതെ കാര്യം ചോദിച്ചു...
" എന്ത്.... "
ഞെട്ടികൊണ്ടുള്ള അവളുടെ മുഖം മിററിലൂടെ ഞാൻ കണ്ടു
" വല്ല ലൈനും ഉണ്ടോന്ന്...ന്താ ചെവി കേട്ടൂടെ... "
ഞാൻ ഇത്തവണ കുറച്ച് ശബ്ദം കൂട്ടി ചോദിച്ചു
" എനിക്കങ്ങനൊന്നൂല്ല്യ... "
അവൾ തലതാഴ്ത്തിയാണ് മറുപടി പറഞ്ഞത്...അതും മിററിലൂടെ ഞാൻ കണ്ടു...എന്താലും മിററ് കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായി...
"
💬 Comments
View all comments