Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
ബെഡ്ഡിൽ നിന്നും ഒരു തലയണ എടുത്ത് അവൻ്റെ നേരെ എറിഞ്ഞ് തിരിഞ്ഞു നടന്നു...വാതിലിന്റെ പടിക്കലെത്തിയതും അവൻ്റെ പെങ്ങള് നീതു വരുന്നുണ്ടായിരുന്നു...
" ഇതാരെ കൊല്ലാൻ പോകുവാ അജ്ജുവേട്ടാ ഇത്ര ചൂടിൽ... "
അവളെന്റെ വരവ് കണ്ട് ചോദിച്ചു
" കൊല്ലാനല്ല...രക്ഷപെടുവാ...നിന്റെ പ്രാന്തുള്ള ചേട്ടൻ്റെ കയ്യീന്ന്.... "
ഞാൻ അകത്തുള്ള തെണ്ടിയെ നോക്കി അവൾക്ക് മറുപടി കൊടുത്തു...അതിനവളുടെ വക ഒരു ചിരി ഫ്രീയായിട്ട് കിട്ടി...
" വല്ല പഞ്ഞിയും വാങ്ങി അവൻ്റണാക്കില് കേറ്റിക്കോ...അല്ലേൽ നിനക്കിവിടെ സ്വസ്ഥത കിട്ടില്ല... "
ഞാൻ അവളെ നോക്കി ഒരു മുന്നറിയിപ്പ് കൊടുത്ത് പുറത്തേക്ക് നടന്നു...
" വേണ്ട..ഈ കഞ്ഞിയുടെ വായിൽ പഞ്ഞി കുത്തികേറ്റി ആ പഞ്ഞിയുടെ വില എന്തിനാ കളയുന്നേ... "
അവനേയും ഊക്കി അവളെനിക്ക് തന്ന ആ മറുപടി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...അതൊരും വൂമ്ചിക്കാ വാവാ ഷോട്ടായിരുന്നു...തിരിഞ്ഞവളെ നോക്കി ഒരു ചിരിയും പാസാക്കി...വേഗം പാർക്കിംഗിലേക്ക് വിട്ടു...
" അതേ എന്നെ കൂടി ഒന്ന് കൊണ്ടോവ്വോ... "
വണ്ടി എടുക്കുമ്പോൾ പുറകീന്ന് ഒരു വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്
" ആ ഇതാര്... വീണ്ടും കെട്ടിപിടിക്കാനാണോ... "
ദിവ്യയെ കണ്ടപ്പോൾ അവളെ ഒന്നിളക്കാൻ ഞാൻ തീരുമാനിച്ചു...
" ദേ...ഒരു ലിഫ്റ്റ് ചോദിക്കാൻ വന്നാ കളിയാക്കുന്നത് അത്ര നല്ല ശീലമല്ല... "
നമ്മുടെ കളിയാക്കൽ അത്ര ദഹിച്ചില്ലെന്ന് തോന്നുന്നു... പുള്ളിക്കാരിയുടെ മുഖം ഒക്കെ ചെറുതായൊന്ന് ചുവന്നു...
" ആണോ...എന്നാ എനിക്കത്ര നല്ല സ്വഭാവം അല്ല.... "
" അതെനിക്ക് അറിയാം... "
അവളെന്നെയും കടന്ന് ദേഷ്യത്തോടെ മുന്നോട്ട് നടന്നു...
" മ്മ് പോവ്വാണോ...വാ
💬 Comments
View all comments