Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
വെച്ചു പിടിച്ചു....
വീട്ടിലെത്തിയതും അമ്മ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നത് കണ്ടു...അച്ഛൻ്റെ വണ്ടിയില്ല...അമ്മയില്ലാത്തതു കൊണ്ട് അച്ഛന് നേരത്തേം കാലത്തേം ജോലിക്ക് കേറാം...
" എന്താടാ വൈകിയത്... "
വണ്ടിയും സ്റ്റാൻ്റിരൾലിട്ട് ഉമ്മറത്തേക്കെത്തിയ എന്നെ നോക്കി പത്രത്തിൽ നിന്നും കണ്ണെടുത്ത് അമ്മ ചോദിച്ചു...
" നേരത്തെ വന്നിട്ടിവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലലോ... "
ഞാൻ അമ്മയുടെ തലയ്ക്ക് ചെറിയ ഒരു കൊട്ട് കൊടുത്ത് ഉള്ളിലേക്ക് കയറി
" ഡാ ഇനി കയറി കിടക്കാൻ ഒന്നും നിൽക്കണ്ടാ...പോകാൻ ഉള്ളതാ... "
ഞാൻ ഉള്ളിലേക്കെത്തിയതും പുറകെ കയറി വന്ന അമ്മ പറഞ്ഞു...
" ഒന്ന് പോ ഡോക്ടറേ...ഇത്ര തിടുക്ക പെട്ട് പോകേണ്ട കാര്യമില്ല...ആ പെണ്ണിന് ഒരുങ്ങേണ്ടേ.... പെണ്ണുങ്ങൾക്ക് ഒരുങ്ങാൻ തന്നെ വേണം 3 മണിക്കൂർ... "
ഞാൻ മുകളിലേക്ക് സ്റ്റെപ്പ് കയറുമ്പോൾ പുള്ളിക്കാരിയെ നോക്കി മറുപടി പറഞ്ഞു...
" അത് നിനക്കെങ്ങനെ അറിയാം... "
" ഞാൻ ദിവസ്സവും കാണുന്നതാണല്ലോ എൻ്റെ മാതാശ്രീയെ...പാവം എൻ്റച്ഛനെ സമയത്തിന് ജോലിക്ക് പോലും പോകാൻ സമ്മതിക്കാതെ കണ്ണാടിക്ക് മുന്നിൽ നിന്നൊരുങ്ങുന്നത്.... "
പുള്ളിക്കാരിയെ നോക്കി ഒരാക്കിയ ചിരിയോടെ മറുപടി നൽകി മുകളിലേക്കോടി....അല്ലെങ്കിൽ കക്ഷി കൈയ്യിൽ കിട്ടിയത് വച്ചെറിയും...
" ഡാ വല്ലതും കഴിച്ചിട്ട് കുറച്ചു നേരം കിടന്നോ... "
പോകുന്ന പോക്കിൽ പുള്ളിക്കാരിയുടെ താഴെ നിന്നുള്ള ചോദ്യം കേട്ടു...പക്ഷെ ഇപ്പൊ വേണ്ടാന്ന് വിളിച്ചു പറഞ്ഞ് വേഗം ചാടി കേറി കിടക്കയിലേക്ക് വീണു... കോളേജിൽ പോകേണ്ടല്ലോ അപ്പൊ ഇച്ചിരി മയങ്ങാം...
" ഡാ എണീക്കുന്നുണ്ടോ...അവരൊക്കെ കാത്ത് നിൽപ്പുണ്ടാവും... "
അമ്മയുടെ കുലുക്കിയുള്ള അലർച്ചയിൽ ഞാൻ കണ്ണ് തുറന്നു...
" ആ
💬 Comments
View all comments