0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

കെടന്ന് കയറ് പൊട്ടിക്കാതെ ഡോക്ടറേ... പെണ്ണവിടുന്ന് ഓടി പോകത്തൊന്നുമില്ല... "

ഞാൻ ഉറക്കച്ചടവോടെ എണീറ്റു...

" അല്ല ഇതാരാ ഇങ്ങോട്ട് പെണ്ണ് കാണാൻ വരുന്നത്...ഇങ്ങനെ അണിഞ്ഞൊരുങ്ങാൻ... "

ഞാൻ പുള്ളിക്കാരിയുടെ അണിഞ്ഞൊരുങ്ങൽ കണ്ട് ചോദിച്ചു... അത്യാവശ്യം നല്ല മൊഞ്ചായിട്ടുണ്ട് കക്ഷി....

" മതി മോനെ മതി....ഇന്നത്തേക്കുള്ളതായി...വേഗം പോയി ഫ്രഷായിട്ട് വാ... "

എന്നെ ഉന്തി തള്ളി പുള്ളിക്കാരി ബാത്റൂമിലേക്ക് വിട്ടു...അതോടെ പെട്ടെന്ന് കുളിച്ച് മാറി ഡ്രസ്സും ഇട്ട് ഞാൻ താഴേക്കിറങ്ങി...

" ഡാ അവിടെ വെച്ചത് കഴിച്ചിട്ട് വേഗം വരണം കേട്ടോ...ഞാൻ അപ്പുറത്ത് ഉണ്ടാവും... "

അമ്മ എന്നെ നോക്കി വിളിച്ച് പറഞ്ഞ് അപ്പുറത്ത് അമ്മായിയുടെ വീട്ടിലേക്ക് പോയി....പിന്നാലെ പെട്ടെന്ന് തന്നെ കഴിച്ച് ഞാനും...

" അല്ല നീയെന്തെടുക്കുവായിരുന്നു ചെക്കാ...വേഗം ചെല്ല് അവനെ ഒന്ന് ഒരുക്ക്...ചെക്കൻ റെഡി ആവുന്നില്ല... "

എന്നെ കണ്ടതും അമ്മായി ഒറ്റവാക്കിൽ പറഞ്ഞു...

" ടെൻഷൻ അടിക്കാതെ മോളെ ഇതിപ്പൊ റെഡി ആക്കി തരാം... "

ഞാൻ പുള്ളിക്കാരിയുടെ കവിളിൽ ഒരു തട്ട് വച്ച് കൊടുത്ത് മുകളിലേക്കുള്ള സ്റ്റെപ്പ് കയറി...

" മോനെ ചേട്ടാ ഇതെന്തോന്നാ പെട്ടെന്ന് റെഡി ആവ് നമ്മുക്ക് പോകണ്ടേ... "

ഉള്ളിലേക്കെത്തിയതും കിടക്കയിൽ ഇരുന്ന് ഫോണിൽ തോണ്ടുന്ന സൂര്യയെ നോക്കി ഞാൻ പറഞ്ഞു

" ഓ അപ്പൊ നീയും കൂടെ ഒത്തിട്ടാണല്ലേ... "

എൻ്റെ സംസാരം അവന് ദഹിച്ചില്ലാന്ന് ആ മറുപടിയിൽ എനിക്ക് വ്യക്തമായിരുന്നു...

" എൻ്റെ പൊന്നു മോനെ ഒരു പെണ്ണു കണ്ടെന്ന് കരുതി ഇപ്പൊ എന്താ...വയസെത്രയായീന്നാ വിചാരം... ഇവിടെ വേറെയും ആൺപിള്ളേരുണ്ട്... ചേട്ടന്മാരൊക്കെ എങ്ങനെ തുടങ്ങിയാൽ

💬 Comments

View all comments