0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

വിട്ടു...പക്ഷെ ഞാൻ ആ പോക്ക് നോക്കി നിൽക്കുക അല്ലാതെ ഒരടി മുന്നോട്ടോ പിന്നോട്ടോ വച്ചില്ല...

" ഡാ.... നീ ഏത് ലോകത്താ.... "

നന്ദുവിൻ്റെ കുലുക്കിയുള്ള ചോദ്യം വന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്... അതോടെ കോളേജാണെന്നും ഒരുപാട് കണ്ണുകൾ എന്നെ നോക്കി നിൽക്കുന്നുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു...

" ഡാ ഞാൻ...അവള്...പെട്ടെന്ന്... "

സൈക്കോസ്സിസ്സിൻ്റെ ഏറ്റവും ഭയാനകമായ അവസ്ഥയിൽ ആണ് മണിച്ചിത്രത്താഴിലെ ഗംഗ എങ്കിൽ നാണക്കേടിന്റെ ഏറ്റവും ഭയാനകമായ അവസ്ഥയിൽ നിൽക്കുകയാണ് ഇപ്പൊ ഞാൻ... അതോണ്ട് പറയാൻ വന്നത് മുഴുവിപ്പിക്കാൻ കഴിയാതെ ഞാൻ അവന്മാരെ നോക്കി വിക്കി...

" വേണ്ട... വേണ്ട...ഒന്നും പറയണ്ട...മോനൊന്നും പറയണ്ട... കാണേണ്ടതൊക്കെ എല്ലാരും കണ്ടു... "

എൻ്റെ അവസ്ഥ കണ്ട് ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു...

" പിന്നല്ല...എന്തായിരുന്നു സീൻ... നമ്മുടെ ഷൈജു അണ്ണൻ്റെ ഭാഷയിൽ പറഞ്ഞാൽ ഘടികാരങ്ങൾ നിലച്ച സമയം...അല്ലേടാ നന്ദു... "

ശ്രീക്ക് പുറമേ അഭിയും രംഗത്ത് വന്നു...പുറമേ കൂട്ട ചിരികൂടി മുഴങ്ങിയതോടെ ഒരു കാര്യം ഉറപ്പ് ഇനി ഞാൻ തന്നെ വില്ലൻ...അല്ല സോറി... എയറൻ.... മുകളിലേക്കുള്ള നല്ല ഫ്ലൈറ്റേതാ ഉള്ളത്...?? ചില ഫുഡ് വ്ലോഗർമാർ പറയുന്ന പോലെ ഒന്ന് കമന്റ് ചെയ്യോ...

" ഡാ എന്നാലും എന്താടാ ശരിക്കും ഉണ്ടായെ...കടിച്ചു കീറാൻ നടന്നവർ കെട്ടിപിടിച്ചിരിക്കാൻ മാത്രം നീ എന്താ അവളോട് സംസാരിച്ചേ... "

നന്ദു സംഭവം അറിയാൻ ഉള്ള ആകാംക്ഷ പുറത്ത് കാട്ടി...പക്ഷെ ഞാൻ അപ്പോഴും ആരൊക്കെ കണ്ടു എന്നതിന്റെ ഒരു ഷോർട്ട് ലിസ്റ്റ് നോക്കുവായിരുന്നു...

" ഡാ പൊട്ടാ നിന്നോടാ ചോദിച്ചേ... "

ചോദ്യത്തിന് മറുപടി കിട്ടാത്തതു കൊണ്ട്

💬 Comments

View all comments