Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
നന്ദു തലക്കൊരു കൊട്ടു തന്നു... അതോടെ ഞാൻ അവന് നേരെ തിരിഞ്ഞു...
" എനിക്കറിയാൻ പാടില്ല പൊന്നേ... അവളുടെ ഇന്നലത്തെ മുഖഭാവം കണ്ട് ഞാൻ രാത്രി ഹോസ്പിറ്റലിൽ വരുമ്പൊ പഴയ ദിവ്യയെ പോലെ വന്നോ അതാ എനിക്കിഷ്ടം അങ്ങനെ എന്തോ പറഞ്ഞതോർമ്മയുണ്ട്... പിന്നെ നടന്നത് എനിയും ഞാൻ പറയണോ.... "
ഞാൻ അവനെ നോക്കി സംഭവം ഇച്ചിരി ചമ്മലോടെ ആണെങ്കിലും പറഞ്ഞൊപ്പിച്ചു...
" അങ്ങനെ പറേടാ മോനെ...അപ്പൊ അതാണ് കാര്യം... വെറുതെ അല്ല അവള്... "
ഞാൻ പറഞ്ഞു തീർന്നതും നന്ദു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു...അവന്മാരും ആ ചിരിയിൽ പങ്ക് ചേർന്നു...പക്ഷെ എനിക്കൊന്നും കത്തിയില്ല...
" എന്ത് നീയെന്താ ഉദ്ദേശിക്കുന്നേ...?? "
ഞാൻ ഗൗരവപൂർവം അവനെ നോക്കി...എന്താണ് ഇത്രയ്ക്കവൻ കാട് കയറി മനസ്സിലാക്കിയതെന്ന് അറിയണമല്ലോ...
" ഓ പിന്നേ ഒന്നും മനസ്സിലാവാത്ത ആള്...അവളോട് ഇഷ്ടമാണെന്ന് പറഞ്ഞത്തിൻ്റെ റിയാക്ഷൻ ആണ് നടന്നതെന്ന് ഇനി ഞങ്ങടെ വായീന്ന് തന്നെ സാറിന് കേൾക്കണമായിരിക്കും അല്ലേ... "
എൻ്റെ സംശയത്തിന് നന്ദുക്ക് മുന്നേ ശ്രീയുടെ വായീന്ന് മറുപടി വന്നത് കേട്ടതോടെ ഞാൻ ഞെട്ടിത്തരിച്ചു നിന്നു... നേരത്തെ തലയ്ക്കു മീതെ പറന്ന പരുന്തിനെ ചവിട്ടി താഴെയിട്ട് ഡ്രാഗൺ കുഞ്ഞുങ്ങൾ പറക്കാൻ തുടങ്ങി...
" ഡാ നീയെന്തൊക്കെയാ പറയുന്നേ.... ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചല്ല.... "
ഞാൻ ഞെട്ടല് വിടാതെ അവന് മറുപടി കൊടുക്കാൻ പാടുപെട്ടു...
" മതി മതി...എനി മികച്ച നടനുള്ള സംസ്ഥാന അവാർഡൊന്നും ഞങ്ങടെ കയ്യീന്ന് കിട്ടാൻ പോന്നില്ല... അതോണ്ട് അഭിനയം മതി... "
എൻ്റെ ഭാവവും സംസാരവും കണ്ട് അഭി രംഗത്ത്
💬 Comments
View all comments