Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
ടൈമിംഗിന് നന്ദുവും പറഞ്ഞു...അപ്പൊ അവൻ്റെ കിളിയും എൻ്റെ കിളിയും ഒരുമിച്ചൊളിചോടിന്ന് സാരം...പക്ഷെ ഞങ്ങടെ സംസാരം ഒരു കൂട്ട ചിരി ആ ഹാളിൽ ഒരുക്കി...
" എൻ്റെ പൊന്നേ
.. ഒന്നിരിക്കടാ രണ്ടും...ഇത് കോളേജല്ല... "
അമ്മയുടെ കൈകൊണ്ടുള്ള ഒരു തട്ടല് കിട്ടിയപ്പോളാണ് ബോധം വന്നത്...അതോടെ ചമ്മി നാറിയ അവസ്ഥയായി...പിന്നെ ആകെയുള്ള സമാധാനം നന്ദുവും ഒപ്പമുണ്ടെന്ന് ഓർത്തപ്പോഴാ...
"മോളിവരുടെ കോളേജിലെ ടീച്ചറാണെന്ന് അറിയായിരിന്നു...അതിവന്മാരോട് പറഞ്ഞിട്ടില്ല... അതാ രണ്ടും ഒന്ന് ഞെട്ടിയത്... "
ഞങ്ങടെ അവസ്ഥയെ ആര്യമിസ്സിനു മുന്നിൽ അമ്മ വെളിപ്പെടുത്തി... അതിന് മിസ്സും ബാക്കിയുള്ളവരും ഒക്കെ ചിരിച്ചു...പക്ഷെ ഞാൻ അമ്മയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി...
പിന്നെ പതിവ് പോലെ ചായയും കൊണ്ട് വച്ച് മിസ്സ് കുറച്ച് മാറി നിന്നു...സൂര്യ മിസ്സിനെ തന്നെ നോക്കുന്നത് കണ്ടൂ...
" എന്താടാ സൂര്യ ഒരിളകം...നമ്മുക്കീ ബന്ധം വേണ്ടടാ.... "
ഞാൻ ആര്യ മിസ്സായത് കൊണ്ട് എങ്ങനേലും ഒഴിവാക്കാൻ നോക്കി...
" ഒന്ന് പോടാ... എനിക്കിഷ്ടായി.... "
അവൻ എന്നെ നോക്കാതെ തന്നെ മറുപടി തന്നു...
" എടാ സൂര്യ ഓടുന്ന ബസിൻ്റേം ചിരിക്കുന്ന പെണ്ണിൻ്റേം പുറകെ പോകരുത്...നീയല്ലേ കുറച്ചു നേരത്തേ മുന്നേ കെട്ടില്ല എന്നൊക്കെ വെച്ച് കാച്ചിയത്... "
" എപ്പൊ... എനിക്കതൊന്നും ഓർമ്മയില്ല...നീയൊന്ന് പോയെ...ഇതെനിക്ക് ഒക്കെയാ... "
തെണ്ടി മിസ്സിന്റെ സൗന്ദര്യത്തിൽ വീണെന്ന് എനിക്ക് പൂർണ്ണ ബോധ്യമായി...അവനെ തെറ്റ് പറയാൻ പറ്റില്ല...ആള് നല്ല ലുക്കായിട്ടുണ്ട് പെണ്ണ് കാണാൻ വന്ന ഒരുത്തനും വേണ്ടാന്ന് പറയത്തില്ല...
" ഡാ നന്ദു നിനക്കൊന്നും പറയാനില്ലേ... "
സൂര്യയോട് ഇനി പറഞ്ഞിട്ട് കാര്യമില്ലാന്ന് കണ്ടപ്പൊ ഞാൻ
💬 Comments
View all comments