Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
നന്ദുവിൻ്റെ അടുത്തേക്ക് തിരിഞ്ഞു...
" എനിക്കൊന്നും അറിയാൻ പാടില്ല പൊന്നേ...ആകെ കിളി പാറിട്ടാ ഉള്ളേ...വല്ലാത്തൊരു ട്വിസ്റ്റായി പോയി... "
അവൻ എന്നെ നോക്കാതെ മിസ്സിനേം സൂര്യയേയും മാറി മാറി നോക്കി പറഞ്ഞു...
ഇനി ചെക്കനും പെണ്ണും എന്തേലും സംസാരിച്ചോട്ടേന്ന് ആ കാരണവര് പിന്നേയും പറഞ്ഞപ്പൊ അവര് രണ്ടാളും രംഗം ഒഴിഞ്ഞു...അതോടെ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ വീടിന്റെ പൊറത്തിറങ്ങി...അവിടെ നിന്നാ വട്ടായിപോവും...
" അതേ മോനെ... ഓർമ്മയുണ്ടോ ഈ മുഖം "
നല്ല പരിചയമുള്ള ഒരു ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്...അപ്പൊ ഞെട്ടികൊണ്ട് തലയിൽ അവശേഷിക്കുന്ന കിളിയും ഈയുള്ളവനെ ഇട്ടേച്ച് പോയി...കാരണം അതവളായിരുന്നു ദിവ്യ...
" നീയെന്താടി ഇവിടെ... "
ഞാൻ ഉള്ളിലുള്ള ചോദ്യം അതികം നേരം അടക്കി വെക്കാൻ നിന്നില്ല...
" പിന്നെ എൻ്റെ ചേച്ചിയുടെ പെണ്ണ് കാണലിന് ഞാനല്ലാതെ ഇയാള് ഇവിടെ വന്നിരിക്കുവോ... "
അവളെന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞപ്പോൾ ഇടിവെട്ടിയവനെ പാമ്പിന് പകരം മൊതല കടിച്ച അവസ്ഥയായി എൻ്റേത്...
" എന്തോന്നടീ ഇത് നോളൻ്റെ സിനിമയോ....നിനക്ക് വേറെ ആരേയും ചേച്ചിയാക്കാൻ കിട്ടിയില്ലേ... "
ഞാൻ അവളെ നോക്കി പല്ലിറുമ്മി....
" ഇയാളെന്തിനാ അതൊക്കെ പറഞ്ഞ് ചൂടാവുന്നേ... "
അവൾക്കെന്റെ തെളപ്പ് കണ്ട് ചിരിപൊട്ടി...
" നീ ചിരിക്കടി...നിന്റെ ചേച്ചി അതായത് എൻ്റെ മിസ്സ് ഇന്നലെ രാവിലെ നിലം തൊടാതെ ഓരോന്ന് പറഞ്ഞപ്പൊ എന്തോ പണി കിട്ടുമെന്ന് ഉറപ്പായിരുന്നു...പക്ഷെ ഈ കോലത്തിൽ ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല...അങ്ങനാണേൽ ഇവിടെ വരില്ലായിരുന്നു... "
ഞാൻ മിസ്സിന്റെ ഇന്നലത്തെ ഡയലോഗും ഇന്നത്തെ അവസ്ഥയും
💬 Comments
View all comments