0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

തുടങ്ങി...അതോടെ ഞാൻ ഉള്ളിലേക്ക് വലിഞ്ഞു...

" ജാങ്കോ... അല്ല നന്ദു...നീയറിഞ്ഞോ ഞാൻ പെട്ടു... "

ഉള്ളിലേക്കെത്തിയതും ഞാൻ നന്ദുവിനോട് പുറത്ത് നടന്നത് പറയാനൊരുങ്ങി...

" വേണ്ട പറയേണ്ട...ഞാൻ കണ്ടാർന്നു അവളെ...ഇത് നല്ല ഒന്നാന്തരം ഒരു ട്വിസ്റ്റ് കഥയാ മോനെ...അവള് പറഞ്ഞിട്ടാ മിസ്സിനെ പറ്റി നിൻ്റമ്മ അറിയുന്നത്...അവളുടെ കസിനാത്രേ....അങ്ങനാ ഈ കല്ല്യാണാലോചന ഉണ്ടാവുന്നത്...ഒക്കെ ഞാൻ ഇവിടിരുന്നറിഞ്ഞു... "

അവൻ കണ്ടതും കേട്ടതും വള്ളി പുള്ളി വിടാതെ എനിക്ക് വിളമ്പി തന്നു...

" സൂര്യാ...എന്താ നിന്റെ തീരുമാനം... "

ഞാൻ അവസാന തീരുമാനം അറിയാൻ അവനോട് ചോദിച്ചു...

" അത് ഫിക്ക്സ്സാണ് മോനേ...നമ്മുക്ക് നീ പറഞ്ഞപോലെ ബ്രാൻ്റ് മാറ്റി അടിക്കാം ഇനി... "

അവൻ ചിരിച്ചുകൊണ്ടെനിക്ക് മറുപടി നൽകി... രാവിലെ എന്തൊക്കെയായിരുന്നു ഈ ദുർവാസാവ് തെണ്ടി പറഞ്ഞത്...എന്നിട്ടിപ്പൊ അവൻ്റെ മനസ്സിളകി...

" ഞഞ്ഞായി....നിൻ്റെ ജീവിതം തൊലഞ്ഞെടാ... "

അത്രമാത്രം ഞാൻ അവനോട് പറഞ്ഞു... പിന്നെ കുറച്ച് നേരം കഴിഞ്ഞ് ഇറങ്ങാൻ തീരുമാനിച്ചു...ഇറങ്ങുന്നത് വരെ അമ്മ ദിവ്യയോട് സംസാരിച്ചിരിപ്പായിരുന്നു...ഇവർക്ക് ഹോസ്പിറ്റലിൽ നിന്ന് സ്നേഹിച്ച് മതിയായില്ലേ... പോകാൻ നേരം ചെറുക്കനും പെണ്ണും നോക്കുന്നതും പോട്ടേന്ന് പറയുന്നതും സർവ്വസാധാരണം..
അത് സൂര്യയും ആര്യമിസ്സും വെടിപ്പായി നടത്തുന്നത് കണ്ടു... രണ്ടിനും പരസ്പരം നന്നായി ബോധിച്ചു എന്ന് തോന്നുന്നു...പക്ഷെ ഇറങ്ങാൻ നേരം ഞാൻ ദിവ്യയെ ഒന്ന് നോക്കാനോ യാത്രപറയാനോ നിന്നില്ല...കാരണം ഇതൊക്കെ നേരത്തെ അറിയായിരുന്നിട്ടും എന്നോട് പറയാത്തതിൽ ഉള്ള അമർഷം തന്നെ...അവളുടെ മുന്നിലൂടെ എറങ്ങിയിട്ടും ഞാൻ മുഖം തിരിച്ചതല്ലാതെ നോക്കാൻ പോയില്ല...

അങ്ങനെ യാത്രപറയലും ഒക്കെ കഴിഞ്ഞ് വേഗം എങ്ങനെയേലും വീടെത്തണം എന്ന ചിന്തയിൽ അത്യാവശ്യം സ്പീഡിൽ

💬 Comments

View all comments