0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

തന്നെ വണ്ടി വിട്ടു...അതിന് ബാക്കിയുള്ളവരുടെ തെറി കേട്ടെങ്കിലും അതൊന്നും വരവു വെക്കാതെ വേഗം തന്നെ വീട്ടിലെത്തി...എല്ലാലരും കുറച്ചു നേരം സംസാരിച്ചിരുന്ന് മുങ്ങാൻ ഒരു ചാൻസ് കിട്ടിയപ്പൊ ഞാൻ റൂമിൽ പോയി ഒറ്റ കിടത്തം....

" ഡാ എഴുന്നേറ്റ് വല്ലതും കഴിക്കുന്നുണ്ടോ...നേരം വൈകുന്നേരം ആയി.... "

എന്നെ പിടിച്ചു കുലുക്കി കട്ടിലിലേക്ക് ഇരിക്കുമ്പോൾ അമ്മയുടെ സ്വരം കാതുകളിലേക്ക് ഇരിച്ചു കയറി...

" ഇത് വലിയ ശല്ല്യായല്ലോ..
ഓരോ പേരും പറഞ്ഞ് ലീവെടുത്ത് വീട്ടിലുള്ളവരെ മെനക്കെടുത്താതെ പണിക്ക് പോയിക്കൂടെ ഡോക്ടറേ ഇങ്ങക്ക്... "

ഞാൻ നല്ലൊരു ഉറക്കിൻ്റെ ഫ്ലോ പോയതിൽ മുരണ്ടു...പക്ഷെ അടുത്ത നിമിഷം തലക്കിട്ടൊരു കൊട്ട് കിട്ടിയപ്പോൾ ഉറക്കത്തിന് ക്ഷതം പറ്റുന്ന കൂട്ടത്തിൽ തലച്ചോറിനും ക്ഷതം പറ്റിയെന്ന് തോന്നി പോയി...

" ആരാടാ ശല്ല്യം... എഴുന്നേറ്റ് വാടാ....നീ.... "

കിട്ടിയ കൊട്ടിൻ്റെ ആഘാതത്തിൽ തല ഒന്നുയർത്തുമ്പോഴേക്കും കിട്ടി നല്ല ഒന്നാന്തരം ഒരു തൊഴി കൂടി...അതോടെ വെട്ടിയിട്ട ചക്കപോലെ നേരെ നിലത്ത് ലാൻ്റ് ചെയ്യ്തു...

" അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ...സത്യം പറയണം... അമ്മയ്ക്ക് തലയ്ക്ക് വല്ല ഓളവും ഉണ്ടോ...?? "

ഞാൻ നിലത്ത് നിന്ന് എഴുന്നേറ്റ് ചീറി...പക്ഷെ മറുപടിയൊന്നും തരാതെ ചിരിക്കുകയാണ് കക്ഷി...

" ചിരിക്കാൻ പറഞ്ഞതല്ല... ഈയിടെയായി കൂടുന്നുണ്ട്... എപ്പോഴും ഞാനങ്ങ് സഹിച്ചെന്ന് വരില്ല... തമാശ നല്ലതാ പക്ഷെ എപ്പോഴും അത് നല്ലതിനായിരിക്കില്ല...ഈ വേദനയും കാര്യവും സഹിച്ചു പിടിക്കാൻ ഞാൻ കൊച്ച് കുട്ടിയൊന്നുമല്ല... "

ഞാൻ കപട ദേഷ്യം അനുകരിക്കാൻ പരമാവധി ശ്രമിച്ചു....പക്ഷെ പൊടുന്നനേ അമ്മയുടെ ചിരി മങ്ങി മുഖത്തൊരും സങ്കടം വന്നത് എന്നെ ഞെട്ടിച്ചു കളഞ്ഞു...

💬 Comments

View all comments