0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

" സോറി അജ്ജു അമ്മ തമാശയ്ക്ക്... "

കിടക്കയിൽ നിന്നും എഴുന്നേറ്റ് അമ്മ അതേ സങ്കട മുഖഭാവത്തോടെ എന്നെ നോക്കി...

" അയ്യേ....ഇതെന്താ ഡോക്ടറേ പതിവില്ലാതെ ഇങ്ങനൊക്കെ... ഞാൻ ചുമ്മാ പറയുന്നതാന്ന് അറിയില്ലേ... "

ഞാൻ അമ്മയെ അടുത്ത് ചെന്ന് ചേർത്ത് പിടിച്ചു...അപ്പോഴും മുഖത്തിനൊരു മാറ്റാവുമില്ല...

" എന്നാലും ചില സമയത്ത് അമ്മ ഓവറാണല്ലേ... പ്രായത്തിന്റെ ഇത് പോലും ഞാൻ നോക്കാറില്ല...മോന് നൊന്തോ... "

" നൊന്തു....നന്നായിട്ട് നൊന്തു... വേറൊന്നുമല്ല ഇപ്പൊ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ... "

ഞാൻ പുള്ളിക്കാരിയുടെ മുഖം പിടിച്ചുയർത്തി...

" എൻ്റെ പൊന്നു ഡോക്ടറേ സത്യം പറഞ്ഞാ ഞാൻ ഭാഗ്യം ചെയ്യ്തവനല്ലേ...ഇങ്ങനെ ഇത്രയും എന്നെ സ്നേഹിക്കുന്ന ഒരു മാതാപിതാക്കളെ കിട്ടിയതിൽ...നിങ്ങളെന്നെ മോനെ പോലെ അല്ലല്ലോ കൂട്ടുകാരനെ പോലെ അല്ലേ കാണുന്നേ...എത്ര പിള്ളേർക്ക് കിട്ടും ഈയൊരു ഭാഗ്യം... "

ഞാൻ ചിരിച്ചുകൊണ്ട് എൻ്റെ ജീവിതത്തെ മനോഹരമാക്കുന്ന വ്യക്തികളിൽ ഒരാളുടെ മുന്നിൽ അത് തുറന്ന് കാട്ടിയപ്പോൾ ആ മുഖത്ത് വിരിഞ്ഞ സന്തോഷം കാണണം എൻ്റെ സാറേ... ഏത് തട്ടമിട്ട പെണ്ണ് വന്നാലും ഇപ്പൊ ഈ ചിരിയല്ലാതെ മറ്റൊന്നും ഞാൻ നോക്കത്തില്ല...

" പിന്നെ അമ്മ പറഞ്ഞല്ലോ ചില സമയത്ത് ഓവറാണെന്ന്...ആ സ്വഭാവം ആണ് ഈ വീടിന്റെ ഏറ്റവും വലിയ സന്തോഷം അത് അമ്മയ്ക്കറിയോ...?? ഞാനും അച്ഛനും എത്ര മാത്രം അത് എൻജോയ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്...ഇനി ഏത് പെണ്ണ് ഈ വീട്ടിലേക്ക് കയറി വന്നാലും അമ്മയോളം വരില്ല ഇവിടെ ഒന്നും...അന്നും ഇന്നും എന്നും എനിക്ക് ഈ സ്വഭാവം ഉള്ള എൻ്റെ ഡോക്ടറെയാണിഷ്ടം...കേട്ടോ... "

ഞാൻ

💬 Comments

View all comments