Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
പുള്ളിക്കാരിയുടെ താടി തുമ്പ് പിടിച്ചു കുലുക്കി ചിരിച്ചു...അടുത്ത നിമിഷം അമ്മയെന്നെ കെട്ടിപ്പിടിച്ചു...
" ഓരോന്ന് പറഞ്ഞ് കരയിപ്പിക്കല്ലെടാ ചെക്കാ എന്നെ... "
അമ്മ ചിരിച്ചുകൊണ്ട് എൻ്റെ പുറത്ത് തഴുകി ആ മിഴികൾ എൻ്റെ വാക്കുകൾ കേട്ട് നനവു പടർത്തി എന്നത് എനിക്കൂഹിക്കാമായിരുന്നു...
" മ്മ് മതി... വാ വല്ലതും കഴിക്കാം നേരം ഒരുപാട് വൈകി... "
പെട്ടെന്നെന്തോ ഓർത്തപോലെ എന്നേയും പിടിച്ച് പുള്ളിക്കാരി താഴോട്ടേക്ക് നടന്നു....പിന്നെ ഭക്ഷണവും കഴിച്ച് അമ്മയോട് ഓരോന്ന് പറഞ്ഞ് സമയം തള്ളി നീക്കി... പുള്ളിക്കാരി എന്നെ കളിയാക്കി ഓരോന്ന് പറഞ്ഞ് സമയം തള്ളി നീക്കിന്ന് പറയുന്നതാണ് കുറച്ചൂടി നല്ലത്...അങ്ങനെ വൈകുന്നേരം ഹോസ്പിറ്റലിലേക്ക് പോകേണ്ട സമയം ആയപ്പോൾ കുളിച്ച് ഫ്രഷായി താഴേക്ക് വന്നു...അച്ഛൻ വന്നതോടെ പുള്ളിക്കാരനോട് ഒരു സലാം പറഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു...
ഹോസ്പിറ്റലിൽ എത്തി വണ്ടി പാർക്ക് ചെയ്യുമ്പോൾ ആദ്യം കണ്ടത് ദിവ്യയെ തന്നെയാണ്...പക്ഷെ ചെറിയോരു ട്വിസ്റ്റിന് അവളുടെ മുന്നിൽ ഒരു ചെറുക്കനേയും കണ്ടു...ഇവൻ ഏതാ ഈ വേട്ടാവളിയൻ എന്നാലോചിച്ച് വണ്ടിയും പാർക്ക് ചെയ്യ്ത് അങ്ങോട്ടേക്ക് നോക്കുമ്പോൾ പ്രതീക്ഷയോടെ എന്നെ നോക്കുന്ന ദിവ്യയെ ഞാൻ ശ്രദ്ധിച്ചു...ഒപ്പം ഒരു പരിചയവും ഇല്ലാത്ത എന്നെ ഒരുമാതിരി അവൻ്റെ പുതിയ ജോക്കി ഷഡ്ഡി അടിച്ചോണ്ട് പോയവനെ നോക്കുമ്പോലെ നോക്കുന്ന ആ ചെക്കനേയും ഞാൻ കണ്ടു...അതോടെ എനിക്ക് കാര്യം മനസ്സിലായി ഇത് മറ്റവനാ ആ ഫോണ് കോൾ വീരൻ...അല്ല വില്ലൻ...പക്ഷെ ഞാൻ അവരെ മൈൻ്റ് ചെയ്യാതെ നടക്കാൻ തീരുമാനിച്ചു...
അവരേയും കടന്ന് മുന്നോട്ട് നടക്കുമ്പോൾ ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ ഞാൻ പോകുന്നത് കണ്ട് അവളെന്റെ
💬 Comments
View all comments