0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

തന്തയെ എന്തുമാത്രം തെറി വിളിച്ചു കാണണം...അതിനൊപ്പം അവളുടെ എന്നെ തന്നെയുള്ള നോട്ടം കണ്ട് അവനും വിളിച്ചു കാണണം...പാവം എൻ്റെ തന്ത...

" അല്ല നീയല്ലേ പറഞ്ഞത് അവനും ആയിട്ട് നീ പ്രേമത്തിലാണ് ഇഷ്ട്ടത്തിലാണ് എന്നൊക്കെ... എന്നിട്ടെവിടടീ...ഞാൻ ഒന്നും കാണുന്നില്ലല്ലോ... "

പുറകീന്ന് അവളോട് അവൻ പറയുന്നത് വ്യക്തമായി ഞാൻ കേട്ടു... പക്ഷെ ഇടപെടാതെ ഞാൻ നടത്തത്തിന്റെ വേഗത ഒന്ന് കുറയ്ക്കുക മാത്രമേ ചെയ്യ്തുള്ളൂ...അവളുടെ അപ്പോഴുള്ള മുഖഭാവം എനിക്ക് ഒന്ന് കാണണം എന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കാൻ നിന്നില്ല...

" അവനെന്നെ ഇഷ്ട്ടം അല്ലായിരിക്കും...എന്നെ വെറുക്കുന്നുണ്ടായിരിക്കും...പക്ഷെ ഈ ദിവ്യയ്ക്ക് അവനോട് മാത്രമേ മനസ്സിലൊരു ഇഷ്ടം തോന്നിയിട്ടുള്ളൂ...അത് നീയോ അവനോ എന്തൊക്കെ പറഞ്ഞാലും മാറാൻ പോന്നില്ല... "

തിരിഞ്ഞു നടക്കുന്ന എന്നെ ഡിസ്ക്ക് ബ്രേക്ക് പിടിച്ച പോലെ നിർത്താൻ അവളുടെ വായീന്ന് വന്ന ആ ഡയലോഗ് മാത്രം മതിയായിരുന്നു...തിരിഞ്ഞ് നോക്കുമ്പോൾ അവനേയും അതിലേറെ എന്നേയും ദഹിപ്പിക്കാൻ എന്നോണം ശക്തിയുള്ള ദേഷ്യം അവളുടെ മുഖത്ത് ഉണ്ടായിരന്നു...പക്ഷെ ആ ദേഷ്യത്തിലും എന്തോ സങ്കടം ആ മുഖത്തുണ്ടെന്ന് ആരോ എന്നോട് വിളിച്ചോതുമ്പോലെ തോന്നി...ഇനി ഞാൻ അവനോട് ഒന്നും പറയാതെ പോയത് കൊണ്ടാണോ.... അതോടെ ഞാൻ അവരുടെ അടുത്തേക്ക് തിരിച്ചുനടന്നു...എൻ്റെ വരവ് അവൻ നോക്കി നിൽപ്പുണ്ടെങ്കിലും അവളിൽ ഒരു ഭാവ മാറ്റവും വരുത്തിയില്ല...

" നിനക്കുള്ളത് ഇവള് തരും എന്ന ഉറപ്പുള്ളത് കൊണ്ടാടാ ഞാൻ കണ്ടില്ലാന്ന് നടിച്ച് പോയത്...പക്ഷെ ഇനി ഞാനെന്തെങ്കിലും പറഞ്ഞില്ലെങ്കിൽ നാളെ ഞങ്ങടെ പിള്ളേർക്കിവള് ഞങ്ങടെ പ്രണയ കഥ പറഞ്ഞു കൊടുക്കുമ്പോൾ അവരു ചോദിക്കും അച്ഛനെന്ത് നട്ടെല്ലില്ലാത്തവനാണെന്ന്....അതുകൊണ്ട് പറ നിനക്കെന്താ അറിയണ്ടേ... "

ഞാൻ

💬 Comments

View all comments