0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

അവളുടെ മുന്നിൽ വട്ടം നിന്ന് അവനോടായി ചോദിച്ചു...അവനാണെങ്കിൽ മറുപടി ഒന്നും വായിൽ നിന്ന് വരുന്നുമില്ല...

" എന്തേ ഒന്നും അറിയണ്ടേ...എന്നാ കേട്ടോ...എനിക്കിവളെ ഇഷ്ട്ടാ...ഇവക്കെന്നേയും അങ്ങനെ ആണെന്നാ എൻ്റെ വിശ്വാസം...അതോണ്ട് ഇനി മേലാൽ ഇവളുടെ മേത്ത് നിന്റെ കണ്ണ് പതിഞ്ഞ...നല്ല ആട്ട് തൊട്ടിലിൽ നിന്നെ ഞാനങ്ങ് കെടത്തി ഒറക്കും...അതിനുള്ള ചങ്കുറപ്പ് എനിക്കുണ്ടെന്ന് അന്ന് ഫോൺ വിളിച്ചപ്പോൾ നിനക്ക് മനസ്സിലായി കാണുമല്ലോ... "

ഞാൻ പുറകിൽ നിന്ന ദിവ്യയെ മുന്നോട്ട് വലിച്ച് ചേർത്തു പിടിച്ച് അവനോടായി പറഞ്ഞു...അപ്പോൾ എൻ്റെ കൈക്കുള്ളിലിരിക്കുന്ന അവളെ ഒന്നു നോക്കി ആ വാക്കുകളെ എൻ്റെ മനസ്സിൽ തന്നെ ഒന്ന് ഉറപ്പിച്ചു വെക്കാൻ ഞാൻ മറന്നില്ല...അവളുടെ മുഖത്ത് സന്തോഷമോ സങ്കടമോന്ന് വായിച്ചെടുക്കാൻ എനിക്ക് പറ്റിയില്ല...

" അപ്പൊ നീയന്ന് ഫോണിലൂടെ എന്നോട് പറഞ്ഞതെന്താ... "

ഞങ്ങടെ റൊമാൻസ് കണ്ട് നിക്കാൻ അവന് പറ്റി കാണില്ല...അതോണ്ടായിരിക്കണം അവൻ ഇടയ്ക്ക് കേറിയത്...തെണ്ടി ആ ഫ്ലോ അങ്ങ് പോയി....

" ഇവനെ കൊണ്ട്.... എൻ്റെ പൊന്നു മൈരേ ഞാനെൻ്റെ വായ കള്ളുകുടിക്കാനും കള്ളം പറയാനും മാത്രേ തുറക്കൂ...അതിന് നിനക്കിപ്പൊ എന്താ...നീ സഥലം കാലിയാക്ക് മോനെ ദിനേശാ...അല്ലേ കാലെ വാരി ഞാൻ നിലത്തടിക്കും... "

എൻ്റെ വായിൽ നിന്ന് അവസാന മറുപടിയും അതിൽ അടങ്ങി കിടന്ന താക്കീതും കിട്ടിയതോടെ അവൻ രംഗം ഒഴിയാൻ തീരുമാനിച്ചു...വേഗം തന്നെ പല്ലും കടിച്ച് അവൻ സ്ഥലം കാലിയാക്കി...അതോടെ ഞാൻ അവളെ വിട്ട് മുന്നോട്ട് നടന്നു... കുറച്ചു മുന്നോട്ടെത്തിയതും ഞാനവളെ തിരിഞ്ഞു നോക്കി.... എവിടുന്ന് ക്ലൈമാക്സിൽ കാഞ്ചന മൊയ്തീനെ നോക്കി നിക്കുപോലെ പെണ്ണെന്നെ തന്നെ നോക്കി നിൽപ്പുണ്ട്...ഇനി കീറീയ

💬 Comments

View all comments