0%

Chapter Title : ദിവ്യാനുരാഗം [Vadakkan Veettil Kochukunj]

പോയി കുറെ കഴിഞ്ഞതിനു ശേഷം ബാക്കിവന്ന കുപ്പിയിലെ സാധനവും അടിച്ച് ഞങ്ങൾ ഒരു ജ്യൂസ് കുടിക്കാൻ നമ്മുടെ സിദ്ധുവിൻ്റെ കടയിലേക്ക് പോയതായിരുന്നു.. ഞാനും നന്ദുവും എൻ്റെ വണ്ടിയിലും അവൻ അവൻ്റെ വണ്ടിയിലും. കഴിച്ച മദ്യത്തിൻ്റെ ആണോ എന്താണെന്നറിയില്ല മോഡൽ സ്കൂൾ കഴിഞ്ഞുള്ള വളവിൽ അവൻ വണ്ടി മറിഞ്ഞു വീഴുന്നതാ എനിക്കോറമ്മയുള്ളൂ... ഓടിവന്ന നാട്ടുകാരും ഞാനും ഇവനും കൂടി ചോരയിൽ മുങ്ങിയ അവനെ ഒരു ഓട്ടോയിൽ കേറ്റി ഇവിടെ കൊണ്ടുവന്നു... അപ്പോളാണ് ഡോക്ടർ പറഞ്ഞത് ഓപ്പറേഷൻ വേണമെന്ന് അത് കേട്ടപ്പോൾ ഞാൻ പിന്നെ മരവിച്ച ഒരുവസ്ഥയിലായിരുന്നു അങ്ങനെയാ ഞാൻ നിന്നെയും ഇവനെയും വിളിച്ചത്...

അടുത്തുനിന്ന ശ്രീഹരിയെ ചൂണ്ടിക്കാണിച്ച് ഏങ്ങലടിയോടെ അവൻ അത് പറഞ്ഞപ്പോൾ ഒന്നാശ്വസിപ്പിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു....

"സമയം എത്ര കടന്നുപോയെന്നറിയില്ല ഐസിയുവിൻ്റെ വാതിൽ തുറന്ന് അതുലിൻ്റെ ഒപ്പം വന്ന ആരെങ്കിലും ഒന്ന് ഡോക്ടറുടെ റൂമിലേക്ക് വരണം എന്നൊരു നേഴ്സ് പറഞ്ഞപ്പോളാണ് ഞാനൊന്ന് കണ്ണുതുറന്നത് ഒപ്പമുള്ളവന്മാരുടെ അവസ്ഥയും അതുതന്നെ."

ഡാ ഞാൻ പോവാ നിങ്ങളിവിടെ നിക്ക്. ഓപ്പറേഷൻ കഴിഞ്ഞ് കാണും

അതും പറഞ്ഞ് ഡോക്ടറുടെ റൂം ലക്ഷ്യമാക്കി ഞാൻ നടന്നു.റൂമിൽ കേറിയതും അങ്ങേര് എന്നോട് ഇരിക്കാൻ കൈ കാണിച്ചു.

താൻ ശ്രീലത ഡോക്ടറുടെ മകനല്ലേ തൻ്റെ കൂട്ടുകാരനാണോ അതുൽ

"എന്റെ അമ്മ ഡോക്ടർ ശ്രീലത പ്രഭാകർ ഇതേ ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റാണ്.അതുകൊണ്ട് പുള്ളിക്കാരൻ എന്നെ കണ്ടിട്ടുണ്ടാവും ഞാനോർത്തു"

അതെ സാർ എൻ്റെ കൂട്ടുകാരനാ.. അവൻ എങ്ങനുണ്ട്

എടോ മദ്യപിച്ച് ഒക്കെ ആരെങ്കിലും വണ്ടി ഓടിക്കുമോ. ഭാഗ്യത്തിന് ഇപ്പൊ വലുതായി ഒന്നും പറ്റിയില്ല നിങ്ങളെപ്പോലുള്ള എത്ര ചെറുപ്പക്കാരാ ദിവസവും ഇതുപോലെ

💬 Comments

View all comments