0%

Chapter Title : ദിവ്യാനുരാഗം [Vadakkan Veettil Kochukunj]

ഇവിടെ വരുന്നെ.

സോറി സാർ ഇത്തവണത്തേക്കൊന്ന് ക്ഷമിക്കണം... അവനു വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലാല്ലോ.. പുള്ളിക്കാരനെ നോക്കി ദയനീയമായി ഞാനൊന്ന് ചോദിച്ചു

വേറെ പ്രശ്നങ്ങളൊന്നുമില്ല കാലിന് ചെറിയൊരു സർജറി മാത്രമാണ് നടന്നത് നെറ്റിയിലും ഒരു മുറിവുണ്ട് ബ്ലഡ് കുറച്ചു പോയിരുന്നു. ബാക്കിയൊക്കെ ചെറിയ ചെറിയ മുറിവുകൾ ആണ്. എന്തായാലും ഒന്നരമാസമെങ്കിലും റസ്റ്റ് എടുക്കണം. മൂന്നാഴ്ച എന്തായാലും ഇവിടെ കിടക്കേണ്ടിവരും മെഡിസിൻ ഇഞ്ചക്ട് ചെയ്യേണ്ടതുണ്ട്.

"കാര്യങ്ങളൊക്കെ പുള്ളിക്കാരൻ പറയുമ്പോൾ ഞാൻ ഒന്നുപോലും വിടാതെ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു."

ഇയാളുടെ രക്ഷിതാക്കളെ അറിയിച്ചോ

സാർ അവൻ്റെ അച്ഛൻ ഗൾഫിൽ ആണ്. നാട്ടിൽ അമ്മയും ഒരു അനിയത്തിയും ഉണ്ട് . പെട്ടെന്ന് വിളിച്ച് ടെൻഷൻ ആകേണ്ട എന്ന് വിചാരിച്ച് ഇതുവരെ ഒന്നും പറഞ്ഞില്ല. പതിയെ അവിടെ ചെന്ന് കാര്യങ്ങൾ പറയാം എന്ന് വിചാരിച്ചു.

ഒക്കെ ശരി. കൂട്ടുകാരോട് മേലിൽ ഇതൊന്നും ആവർത്തിക്കരുത് എന്ന് പറയണം. താൻ എന്താലും ഇപ്പോ പൊക്കോ വേറെ വല്ലതും ഉണ്ടേൽ ഞാൻ പറയാം.

സാർ അവൻ്റെ വീട്ടുകാരോട് മദ്യപിച്ച് വണ്ടിയോടിച്ചു വീണതാണെന്ന് പറയല്ലേ പ്ലീസ്... വീണ്ടും ദയനീയമായി ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു

മ്മ് ശരി

താങ്ക്യൂ സാർ...

"നന്ദിവാക്കും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് ഞാൻ വേറൊരു കാര്യം ഓർത്തത് എൻ്റെ പരുങ്ങല് കണ്ടിട്ടായിരിക്കണം പുള്ളിക്കാരൻ എന്താണെന്ന് ചോദിച്ചു"

സാർ അമ്മയോടും ഒന്നും പറയല്ലേ...

"ചിരിച്ചുകൊണ്ട് ഞാനത് പറഞ്ഞപ്പോൾ പുള്ളിക്കാരൻ തിരിച്ചൊരു പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി.. അതും കൂടി കണ്ടപ്പോൾ ഒരു വട്ടം കൂടി നന്ദി പറഞ്ഞ് ഡോക്ടറെ റൂം വിട്ട് ഞാൻ അവന്മാരുടെ അടുത്തേക്ക് നടന്നു...എന്നെയും കാത്ത് മൂന്ന് പേരും

💬 Comments

View all comments