0%

Chapter Title : ദിവ്യാനുരാഗം [Vadakkan Veettil Kochukunj]

അക്ഷമരായി ഇരിക്കുന്നുണ്ടായിരുന്നു. എന്താ ഡോക്ടർ പറഞ്ഞേന്നുള്ള അഭിൻ്റെ ചോദ്യത്തിന് അങ്ങേര് പറഞ്ഞ് തന്ന മുഴുവൻ കാര്യവും ഞാൻ വിവരിച്ചു കൊടുത്തു.. അത് കേട്ടപ്പോൾ പിള്ളേർക്ക് കുറച്ച് ആശ്വാസം കിട്ടിയ പോലെ എനിക്ക് തോന്നി."

"ഡാ എന്തായാലും മൂന്നാഴ്ച ഇവിടെ കിടക്കണമെന്നാ ഡോക്ടർ പറഞ്ഞത് അത് നമ്മൾ തന്നെ നിൽക്കണം അവൻ്റെ അമ്മയും പെങ്ങളും എങ്ങനാ ഇവിടെ..ഒരു മുഖവരയ്ക്ക് പറഞ്ഞതാണെങ്കിലും എനിക്കറിയായിരുന്നു പിള്ളേർക്ക് അതൊരു പ്രശ്നമേയല്ലെന്ന്..

അവന്മാർക്ക് നൂറു സമ്മതം.എന്നാ ഞാൻ ആദ്യം അമ്മയെ വിളിച്ച് ഒന്ന് പറയട്ടെ നമുക്ക് ഒരു റൂമും സെറ്റ് ആക്കണം.അതും പറഞ്ഞു ഞാൻ കുറച്ചു മാറി നിന്ന് അമ്മയെ വിളിച്ചു റിങ്ങ് അടിക്കേണ്ട താമസം ഫോണിൻ്റെ മറുതലയ്ക്കൽ എൻ്റെ അമ്മയുടെ കിളിനാദം എൻ്റെ കാതുകളിലേക്ക് ഇരിച്ചു കയറി"

എന്തുവാ ചെറുക്കാ ഈ സമയത്ത്.നിനക്ക് ക്ലാസ് ഒന്നുമില്ലേ..

അത് അമ്മേ..

"ഞാൻ നടന്നത് മൊത്തം വള്ളിപുള്ളി തെറ്റാതെ അമ്മയോട് പറഞ്ഞു കൊടുത്തു ഒറ്റക്കാര്യം ഒഴിച്ച് മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് അതെങ്ങാനും അറിഞ്ഞാൽ പുള്ളിക്കാരി നാളെ വന്നാ ഐസിയുവിൽ കിടക്കുന്നവന് ബോധം വന്നാൽ അവനെയും തല്ലും പുറത്തു നിൽക്കുന്ന ഞങ്ങളെയും തല്ലും ബാക്കി എന്ത് കാര്യത്തിനും എൻ്റെ ഒപ്പം നിൽക്കുമെങ്കിലും ആ ഒറ്റകാര്യത്തിൽ എനിക്ക് എൻ്റെ അമ്മയെ നല്ല പേടിയാട്ടോ... എല്ലാം പറഞ്ഞതിനുശേഷം അമ്മയുടെ മറുപടിയും വന്നു"

ഈശ്വരാ... എങ്ങനുണ്ടടാ അവന്.. വേറെ കുഴപ്പോന്നില്ല്യാല്ലോ.. അല്ലേലും നിനക്കൊന്നും വണ്ടി റോഡിലൂടെ ഓടിച്ച് ശീലം ഇല്ലല്ലോ പറത്തിയല്ലേ ശീലം...

"ആ വാക്കുകളിൽ സങ്കടവും ദേഷ്യവും ഒക്കെ എൻ്റെ അമ്മ പ്രകടിപ്പിച്ചു കാരണം എന്നെപോലെ തന്നെ പിള്ളേരും അമ്മയ്ക്ക് സ്വന്തം

💬 Comments

View all comments