0%

Chapter Title : ദിവ്യാനുരാഗം [Vadakkan Veettil Kochukunj]

കുറ്റം പറയുന്നൊ ഇവളെ അങ്ങനങ്ങ് വിടാൻ പറ്റ്വോ നിങ്ങൾ പറ... ഞാനും വിട്ടു കൊടുത്തില്ല"

മര്യാദയ്ക്ക് നടന്നു പോകുന്ന എന്നെ ഇടിച്ച് കൊല്ലാന്നോക്കിയതും പോരാ.. എന്നിട്ട് വെട്ടത്തിലെ സിനിമ ഡയലോഗും അടിച്ച് ആളെ കളിയാക്കുന്നോ... കൊടുത്തു അവക്കിട്ടൊരു മറുപടി...

ടാ പൊട്ടക്കണ്ണാ ഞാൻ ഇടിക്കാൻ വന്നെന്നോ...ഇങ്ങോട്ട് വന്ന് ഇടിച്ചതുംപോരാ...

പൊട്ടക്കണ്ണൻ നിൻ്റെ മാറ്റവൻ അല്ല പിന്നെ കുറെ നേരായി അവള്... ആകാശം നോക്കി നടക്കുകയും ചെയ്യും എന്നിട്ട് ബാക്കിയുള്ളവർക്ക് കുറ്റവും...ഇതിനൊയൊക്കെ ആണോ ഭൂമിയിലെ മാലാഖ എന്ന് വിളിക്കുന്നത്... മാലാഖ അല്ലിത് ശൂർപ്പണഖയാ...

താനെന്താടോ വിളിച്ചേന്നും പറഞ്ഞ് അവള് എൻ്റടുത്തേക്ക് ചീറി വരുന്നത് കണ്ടപ്പോളാണ് ഞാൻ പറഞ്ഞത് ഇത്തിരി ഉറക്കെയാണെന്ന് എനിക്ക് മനസ്സിലായത് ചുറ്റുമുള്ള ആൾക്കാരൊക്കെ ഞങ്ങളെ ശ്രദ്ധിച്ച് തുടങ്ങി.."

എൻ്റെ ദിവ്യേ നീ ഇങ്ങ് വന്നെ അൾക്കാരൊക്കെ ശ്രദ്ധിക്കുന്നു...

"അതും പറഞ്ഞ് ഒപ്പമുണ്ടായിരുന്ന നേഴ്സ് അവളുടെ കൈയുംവലിച്ച് കൊണ്ടുപോകുമ്പോളും എന്നെ ദഹിപ്പിക്കുന്ന നോട്ടവും കൂട്ടത്തിൽ ടാ പൊട്ട കണ്ണാ നിന്നെ ഞാൻ കാണിച്ചു തരാം എന്നൊരു വെല്ലുവിളിയും അവളുയർത്തിയിരുന്നു...

പിന്നേ നീ കുറേ എന്നെയങ്ങ് ഒലത്തും ശൂർപ്പണഖേ എന്നുള്ള രീതിയിൽ അതിനൊരു പുച്ഛിച്ച മുഖഭാവത്തോടെ ഞാൻ മറുപടി നൽകി... അല്ലപിന്നെ ഇവളാര് ഉണ്ണിയാർച്ചയൊ അതോ ഝാൻസി റാണിയോ...

പക്ഷേ അതും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാനും അവളും അറിഞ്ഞിരുന്നില്ല ജീവിതകാലം മുഴുവനും അവൾക്കെന്നെ പൊട്ടക്കണ്ണാന്നും എനിക്കവളെ ശൂർപ്പണഖേന്നും വിളിക്കാൻ കാലം ഞങ്ങളെ ഒരുമിപ്പിക്കുമെന്ന്..."

തുടരും......

💬 Comments

View all comments