Chapter Title : ദിവ്യാനുരാഗങ്ങൾ 1 [Athirakutti]
കാസവുള്ള പാട്ടുപാവാടയുടുത്തു ഞങ്ങളെ സദ്യക്ക് വീട്ടിലേക്കു ക്ഷണിക്കാൻ വന്നിരുന്നു. ആ കാഴ്ച ഇപ്പോഴും എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ആളെ കാണാൻ അത്ര സൗന്ദര്യ റാണി ഒന്നും അല്ല. പക്ഷെ എനിക്കിഷ്ടമുള്ള അല്ലെങ്കിൽ എൻ്റെ മനസ്സിൻ്റെ ഉള്ളിൽ എവിടെയൊക്കെയോ സൂക്ഷിച്ചിരുന്ന ഒരു പെൺ സങ്കൽപം. അതായിരുന്നു അന്ന് സ്വയം പ്രകടമായി മുന്നിൽ നിന്നതു. അവൾ വീട്ടിലേക്കായിരുന്നില്ല വന്നു കയറിയത്. എൻ്റെ ഹൃദയത്തിലേക്കായിരുന്നു.
അവളെ നോക്കി അമ്പരന്നു നിന്നതു കണ്ടു അവൾ ചിരിച്ചു കൊണ്ടായിരുന്നു അകത്തേക്ക് കയറിയത്. ചെറിയ ഒരു ചന്ദന കുറി തൊട്ടിട്ടുണ്ടായിരുന്നു. അതിനു തൊട്ടു താഴെയായി ഒരു വരപോലെ ചെറിയ കരി കൊണ്ടുള്ള കുറി. അതിനു താഴെ ഒരു കടുകുമണിയേക്കാൾ അല്പം കൂടി വലിപ്പത്തിൽ ഉള്ള ഒരു പൊട്ട്. കാതിൽ ഒരു കുഞ്ഞു മൂക്കുത്തിയും, കഴുത്തിൽ ഒരു കനം കുറഞ്ഞ സ്വർണ ചെയിനും.
ആൾക്ക് ഒരു ഇരുണ്ട നിറം ആണുള്ളത്. മെലിഞ്ഞ ശരീരം. അധികം മുഴുപ്പൊന്നും ഇല്ലാത്ത ശരീരം. മാറിടം എന്നത് ഒരു ചെറിയ മുഴുപ്പ് മാത്രം. പക്ഷെ ഇതൊക്കെ ഞാൻ നോക്കി ശ്രദ്ധിച്ചത് പിന്നീടായിരുന്നു. കാരണം അവളുടെ അഴക് മുഴുവനും അവളുടെ കണ്ണുകളിലും അവളുടെ പുഞ്ചിരിയിലുമായിരുന്നു. എത്ര വിഷമത്തിൽ ഇരുന്നാലും ആ പുഞ്ചിരി ഒന്ന് മനസ്സിൽ ഓർത്താൽ ഒരു സന്തോഷം ഉള്ളിൽ നിറയുമായിരുന്നു.
അതായിരുന്നു ദിവ്യ.
ഞാൻ കുറെ നാൾ ആ ഇഷ്ടം ആരോടും പറയാതെ ഉള്ളിൽ കൊണ്ട് നടന്നു. ഒരു ദിവസം സഹികെട്ടിട്ടു വരുന്നത് വരട്ടെ എന്ന് കരുതി ഇഷ്ടം അവളെ അറിയിക്കാൻ തന്നെ തീരുമാനിച്ചു. അന്നാകട്ടെ ആകെ ഫോൺ എന്ന് പറയുന്നത്
💬 Comments
View all comments