Chapter Title : ദിവ്യാനുരാഗങ്ങൾ 1 [Athirakutti]
ലാൻഡ് ഫോൺ മാത്രമാണ്. ചിലരൊക്കെ കോളർ ഐഡി ഉള്ള ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
ഇവരുടെ വീട്ടിൽ ഉള്ള ഫോണും അതുപോലത്തെ ആയതുകൊണ്ട് തന്നെ ഫോൺ വിളിക്കാനും മാത്രം ധൈര്യം വന്നില്ല. അതുകൊണ്ടു തന്നെ കത്തെഴുതാം എന്ന് തീരുമാനിച്ചു. ഒരു ദൈർഖ്യമേറിയ കത്തായിരുന്നു എഴുതിയത്.
അതും ഇംഗ്ലീഷിൽ. ഭാഷ മോശമാല്ലാത്തതുകൊണ്ടു തന്നെ അതിൽ എൻ്റെ ഉള്ളിലെ അടക്കി വച്ചിരുന്ന ഭാവങ്ങളും ഇഷ്ടവും ഒക്കെ എഴുതി അറിയിച്ചു. എന്നിട്ടും പേര് സ്വന്തം പേര് വച്ചില്ല. അതിനു പല കാരണങ്ങൾ ഉണ്ട്. ഇന്ന് അത് തുറന്നു പറയാൻ ഒരു ചമ്മലും ഇല്ല.
കാണാൻ ചുറുചുറുക്കുള്ള ചെക്കന്മാരുടെ ഏഴയലത്തുകൂടെ പോലും ഞാൻ എത്തില്ല. പൊക്കം ഉണ്ടെന്നുള്ളതല്ലാതെ ഒരു പെണ്ണും രണ്ടാമത് എന്നെ ഒന്ന് നോക്കും എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കും എന്നെ അത്രയ്ക്ക് ഇഷ്ടമില്ലാത്ത കാലമായിരുന്നു അത്. അതുകൊണ്ടും കൂടിയാണ് പേര് മാറ്റി വച്ച് കത്തെഴുതിയത്.
എഴുതിയതെല്ലാം ഒന്നുടെ വായിച്ചിട്ടു ഒരു മിൽക്കി ബാർ കവറിൻ്റെ ഉള്ളിൽ കത്തും വച്ച് രാവിലെ അഞ്ചരയോടെ ഞാൻ ഗേറ്റ് തുറന്നു അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. ആരും കാണരുതല്ലോ. അവളുടെ ഗേറ്റിനു അടുത്തായിട്ടാണ് അങ്കിളിൻ്റെ കാർ പാർക്കിങ്. അവിടുത്തെ ഗേറ്റിൻ്റെ പൊക്കം അല്പം അപാരം തന്നെയാ.
ഉള്ളിലുള്ളതൊന്നും അങ്ങനെ കാണാൻ കഴിയില്ല. താഴെക്കൂടെ കുനിഞ്ഞു നോക്കിയാലാണ് ഉള്ളിലെ എന്തേലും കാണാൻ സാധിക്കു. അങ്ങനെയാണ് അവിടെ കാർ കണ്ടതും. ഞാൻ ആ കാറിൻ്റെ അടിയിലേക്കായി ഈ കവർ ഇട്ടു. കാരണം അങ്കിൾ രാവിലെ ജോലിക്കായി ഇറങ്ങും. അപ്പൊ ഗേറ്റ് അടക്കുന്നത് മിക്കവാറും ഇവൾ തന്നെയാണ്. അന്നേരം എന്തായാലും
💬 Comments
View all comments