Chapter Title : ദിവ്യാനുരാഗങ്ങൾ 1 [Athirakutti]
ഇല്ല. ഇല്ലെങ്കിൽ ഒരു കൊല്ലം മുന്നേ തന്നെ മാറണമായിരുന്നു. എന്തായാലും താങ്ക്യൂ...." അത്രയും പറഞ്ഞു അപ്ലനേരം ഒരു മിണ്ടാട്ടവും ഇല്ലാതായപ്പോൾ ഞാൻ തന്ന ഫോൺ കട്ട് ചെയ്തു.
ഫോൺ വച്ച് ഒരു മിനിറ്റ് കഴിഞ്ഞതും തിരിച്ചു ഫോൺ ശബ്ദിച്ചു.
"ഹാലോ..." ഞാൻ ചോദിച്ചതും അവിടുന്ന് ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം...
"ഇത് ഞാനാ... ദിവ്യ... എന്തിനാ ഫോൺ വെച്ചേ?" ദിവ്യയുടെ പരിഭവത്തോടെയുള്ള ഒരു ചോദ്യം.
"ഞാൻ കരുതി ഇയ്യാൾക്ക് ഇതൊന്നും ഇഷ്ടമായില്ലന്നു. എന്തിനാ വെറുതെ കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നെ? അതാ പിന്നെ അങ്ങ് കട്ട് ആക്കിയേ.." ഞാൻ പറഞ്ഞു.
"ഞാൻ ഇങ്ങനൊന്നും ആരോടും സംസാരിച്ചിട്ടില്ല. അതിൻ്റെ ബുദ്ധിമുട്ടുണ്ടെനിക്ക്. പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ ചേട്ടായിയോട്?" അവൾ ചോദിച്ചു.
ഞാൻ: "എന്താടോ... താൻ ചോദിച്ചോന്നെ...."
ദിവ്യ: "ഈ കത്ത് ശരിക്കും ചേട്ടായി തന്നതാൻ എഴുതിയതാണോ?"
ഞാൻ: "അതെ എന്താ ചോദിച്ചേ? സ്പെല്ലിങ് വല്ലോം തെറ്റുണ്ടോടാ?"
ദിവ്യ: "ഏയ്... അതൊന്നുമില്ല... പക്ഷെ ചേട്ടായിക്ക് ഇങ്ങനൊക്കെ മനസുതുറന്നു എഴുതാൻ പറ്റുമെന്നൊന്നും ഞാൻ വിചാരിച്ചില്ല. മാത്രമല്ല ചേട്ടായിയുടെ ശബ്ദം ഭയങ്കര രസമാ കേൾക്കാൻ. രൂപവും ശബ്ദവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് കേട്ടോ." ചെറുതായി ചിരിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞത്.
ഞാൻ: "എന്തെങ്കിലും എന്നിൽ കൊള്ളാമല്ലോ. അത് താൻ പറഞ്ഞു കേട്ടതിൽ സന്തോഷമേ ഉള്ളു."
ദിവ്യ: "എനിക്കൊന്നു നേരിട്ട് കാണാൻ പറ്റുവോ?"
ഞാൻ: "ഇനി തല്ലാനോ മറ്റോ പ്ലാൻ ഉണ്ടോ കൊച്ചിന്?"
ദിവ്യ: "അയ്യോ അല്ല... ചുമ്മാ ചോദിച്ചന്നെ ഉള്ളു..."
ഞാൻ: "എപ്പോഴാ കാണേണ്ടേ.. അത് പറ... താൻ ചോദിച്ച ആദ്യത്തെ കാര്യമല്ലേ... എപ്പോ
💬 Comments
View all comments