0%

Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]

Author : Pattam Read All Parts 2.3K

നോക്കി.

“ആണ്”

അവൾ പറഞ്ഞു.

വളരെ ശാന്തമായി.

സത്യസന്തമായി.

ജിനിയുടെ മുഖത്ത് ആദ്യം ഒരു ഷോക്ക്. പിന്നെ അതേ നിമിഷം ഒരു വലിയ പുഞ്ചിരി.

“സീരിയസായിട്ട്?”

സാറ ചെറിയ പേടിയോടെ തലതാഴ്ത്തി.

ജിനി ഫിലിപ്പിനെ നോക്കി.

“ചേട്ടാ...നീയും?”

ഫിലിപ്പ് ഒരു നിമിഷം മിണ്ടാതെ നിന്നു.

പിന്നെ പറഞ്ഞു,

“സാറക്ക് എന്നോട് ഉള്ള കാലമാത്രയും എനിക്കും.”

ജിനി കൈ കൊണ്ട് രണ്ട് പേരുടെ ചെവി പിടിച്ചു തിരിച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് ഇതൊക്കെ നേരത്തെ തന്നെ doubt ഉണ്ടായിരുന്നു. വെറുതെ എന്റെ സിസ്റ്ററെ സംശയിക്കരുതലോ.”

പിന്നെ അവൾ ചിരിച്ചു.

“പക്ഷേ ഇത്ര deep ആയിരിക്കുമെന്ന് കരുതിയില്ല.”

കുറച്ച് നിമിഷം അവൾ ഒന്നും പറഞ്ഞില്ല.

ചേട്ടാ, ഒരു ചായ കൂടി. കടുപ്പത്തിൽ.

ജിനി ചായക്കാരനോട്.

പിന്നെ പതുക്കെ ചോദിച്ചു,

“നമ്മുടെ അപ്പച്ചൻ,അമ്മച്ചി. അവർ accept ചെയ്യോ?”

ആ ചോദ്യം വളരെ സീരിയസ് ആയിരുന്നു..സാറ ചായകപ്പ് കൈയിൽ പിടിച്ചു. അവൾ അല്പം ദൂരേക്ക് നോക്കി പറഞ്ഞു.

“എനിക്ക് എന്റെ വീട്ടുകാരെ അറിയാം.”

അവൾ ഫിലിപ്പിനെ നോക്കി.

“അവർ മനുഷ്യനെയാണ് നോക്കുക. പണവും പത്രാസുമല്ല.”

കർത്താവ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ,

'സമ്പത്തിനെ ആശ്രയിച്ചുള്ള ബന്ധം നിലനിൽക്കില്ല..സ്നേഹത്തിലും നീതിയിലും നിന്നുള്ള ബന്ധമാണ് ഉറച്ചത്’ എന്ന്.'

ജിനി ശ്രദ്ധയോടെ കേട്ടു.

“ഫിലിപ്പിനെ അമ്മച്ചി ഇപ്പൊത്തന്നെ ഇഷ്ടപ്പെടുന്നുണ്ട്.”

സാറ പറഞ്ഞു.

“അവൻ ഇവിടെ വന്ന ദിവസമുതൽ തന്നെ”

അവൾ ചെറുതായി ചിരിച്ചു.

“അമ്മച്ചി ‘മോനേ’ എന്നല്ലേ വിളിക്കുന്നത്.”

ഫിലിപ്പിന്റെ കണ്ണുകൾ ആ വാക്കിൽ നിശ്ചലമായി.

“അത് വെറും വിളി അല്ല.”

സാറ പറഞ്ഞു.

“അത് സമ്മതിച്ചു, പക്ഷേ സാറെ നീ

💬 Comments

View all comments