Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
വള്ളി കാലിൽ ചുറ്റി "
:എടാ നന്ദു അത്.... അത് നിനക്കൊരു ബുദ്ധിമുട്ട് ആകില്ലേ...
:പിന്നെ ഭയങ്കര ബുദ്ധിമുട്ടാ.. നീ ഒന്ന് പോയെ ചേച്ചി...
ചിരിച്ചുകൊണ്ട് പറഞ്ഞപ്പോ അവൾ അതിന് തലയിട്ടി എന്നെ ഒന്ന് നോക്കി. ഞങ്ങൾ നേരെ വീട്ടിൽ വന്നു അവളെ അവളുടെ വീട്ടിൽ ഇറക്കിട്ട് ഞാൻ വീട്ടിലേക്കു പോയി. നല്ല ക്ഷീണം ഉള്ളതുകൊണ്ട് കേറി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ പരുപാടികൾ എല്ലാം കഴിഞു നേരെ ഓഫീസിൽ.നേരെ ഞാൻ എലിസബത്തിന്റ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.
:മാഡം മേ ഐ..
: ഒ യെസ്...
:മാഡം ഒരു സൂപ്പർവൈസറുടെ വേക്കൻസി ഉണ്ടെന്നു പറഞ്ഞില്ലേ...
:ഉണ്ട് എന്താ നന്ദു... തന്റെ പരിചയത്തിൽ ആരേലും ഉണ്ടോ.
:ഉണ്ട് മാഡം, അത് പറയാൻ ആണ് വന്നേ, എന്റെ ഒരു ചേച്ചിയാണ്..
:ഒക്കെ തനിക്കു അറിയാവുന്ന ആൾ ആണെകിൽ വരാൻ പറയടോ... പിന്നെ എത്രയും പെട്ടെന്ന് വേണം..
:ഒക്കെ മാഡം ഞാൻ നാളെ തന്നെ കൊണ്ട് വരാം.. മാഡം....??
:എന്താടോ പറ...
:സാലറി...?
:എടൊ ഒരു 18000 ആണ് ഷീറ്റ് ചെയ്തേക്കുന്നെ തനിക്കു അറിയാവുന്ന ആൾ ആയത് കൊണ്ട് നമ്മക്ക് 20000 ഒക്കെ കൊടുക്കാം. നന്ദു ഏതായാലും നാളെ ആളെക്കൊണ്ട് വാ...
:ഒക്കെ മാഡം.
എന്നത്തേയും പോലെ വർക്ക്കും ചായകുടിയും സംസാരവും ഒക്കെ ആയി അങ്ങ് പോയി. ഇറങ്ങാൻ നേരംഎലിസബത് എന്റെ അടുത്തായി വന്നു.
:നന്ദു താൻ ഇറങ്ങിയോ...?
: അഹ് മാഡം ഇപ്പോ ഇറങ്ങിയെ ഉള്ളു. വണ്ടിയെന്തിയെ....? (നടന്നു വരുന്നത് കണ്ടു ഞൻ ചോദിച്ചു )
:വണ്ടി പഞ്ചർ ആയെടോ, താൻ
💬 Comments
View all comments