Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
ഇഷ്ടം..
അവൾക്കു സംസാരിക്കാൻ കഴിയാത്ത പോലെ വിക്കി വിക്കി പറഞ്ഞു..
: പൊട്ടൻ നിന്റെ.... ദേ പെണ്ണെ ചുമ്മാ കളിക്കല്ലേ വെറുതെ... എന്റെ പൊന്ന് മോളെ എനിക്ക് വീട്ടുകാര് നേരത്തെ ഉറപ്പിച്ചൊരു റിലേഷൻ ഉണ്ട്.. അതെ നടക്കു.. വെറുതെ പുറകെ നടക്കേണ്ട...
ഞാൻ കൈകൂപ്പി പറഞ്ഞു... അവൾക്കു അമ്പരപ്പ്. ചേച്ചി ഫുൾ കിളി പോയ അവസ്ഥ.. മെർലിനും ശാരിക്കും പുച്ഛം നീ ആര് കൃഷ്‌നോ എന്നൊരു നോട്ടം.
ദീപ്തി :വെറുതെ എന്തിനാ പറയുന്നേ... ചുമ്മാ ഓരോന്ന്... ' അവൾ കരയുന്ന മട്ടാ.... '
: നീ ഞാൻ പറയണത് വിശ്വസിക്കണ്ട ദേ ചേച്ചി ഇരിക്കുന്നു അവളോട് ചോദിക്ക്....
" ഞാൻ ചേച്ചിയെ ദയനീയം ആയി നോക്കി.. ആദ്യമൊന്ന തപ്പിയെങ്കിലും ചേച്ചി പൊളിച്ചടുക്കി "
ഗൗരി : അഹ് മോളെ, ഇവന്റെ മുറപെണ്ണാ കുട്ടികാലത്തെ പറഞ്ഞു ഉറപ്പിച്ചതാ ഇവരുടെ വീട്ടുകാര് ആ കുട്ടിക്ക് ജീവനാ ഇവൻ എന്ന് വച്ചാ.. അതിന്റെ ഇടയിൽ മോള്....
ഞാൻ ചേച്ചിയെ നോക്കി... നീ പറഞ്ഞില്ലങ്കിലും ഞാൻ പൊരികുമെടാ എന്നൊരു മട്ട്, എന്തോ ഏറ്റു അവൾ ഒന്നും പറയാതെ മീനാക്ഷിയുടെ അടുത്തേക്ക് പോയി പിന്നെ അവളേം കൊണ്ട് ഒറ്റപ്പൊക്ക്..
ഞാൻ നേരെ ചെന്ന് ചേച്ചിയെ കെട്ടിപിടിച്ചു ഒരു ഉമ്മ അങ്ങ് കൊടുത്ത്, പുള്ളികാരത്തി അടി കൊണ്ടപോലെ ആയി. എല്ലാരും അമ്പറപ്പോടെ നോക്കി പിന്നെ അത് ഒരു ചിരിയിലേക്ക് വഴിമാറി, ചേച്ചി കണ്ണും മിഴിച്ചു നോക്കി നിന്നിട്ട് ഒരു നാണം കലർന്ന ചിരി, ഞാൻ അത് കൂടുതൽ ശ്രദിക്കാൻ പോയില്ല...
മെർലിൻ :എന്തോന്നാഡാ... ആ കൊച്ച് വിഷമിച്ച പോയെ...
ശാരി : അഹ് ഡാ.. വെറുതെ ഇല്ലാത്ത മോറപെണ്ണ്.. ദേ ഈ സാധനം എന്തോ അഭിനയം ആയിരുന്നു.. ഞാൻ കരുതി അങ്ങനെ ഒരു സംഭവം ഉണ്ടെന്നു.
അവർ ചേച്ചിയെ ഒരു അത്ഭുതത്തോടെ നോക്കി....
: എന്തായാലും അത് ഒഴിഞു.. വാ ഇന്ന് എന്റെ ട്രീറ്റ് ആണ്.....
മിഥുൻ എല്ലാം കേട്ടുനിൽക്കുന്നുള്ളത് കൊണ്ട് ഒന്നും ചോദിച്ചില്ല.. അവിടെ നിന്നു വെളിയിൽ ഇറങ്ങി..
പെട്ടന്ന് ആരെയോ തട്ടി ചൂടുള്ള എന്തോ
💬 Comments
View all comments