Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
ഗൗരി : അഹ് മോളെ, ഇവന്റെ മുറപെണ്ണാ കുട്ടികാലത്തെ പറഞ്ഞു ഉറപ്പിച്ചതാ ഇവരുടെ വീട്ടുകാര് ആ കുട്ടിക്ക് ജീവനാ ഇവൻ എന്ന് വച്ചാ.. അതിന്റെ ഇടയിൽ മോള്....
ഞാൻ ചേച്ചിയെ നോക്കി... നീ പറഞ്ഞില്ലങ്കിലും ഞാൻ പൊരികുമെടാ എന്നൊരു മട്ട്, എന്തോ ഏറ്റു അവൾ ഒന്നും പറയാതെ മീനാക്ഷിയുടെ അടുത്തേക്ക് പോയി പിന്നെ അവളേം കൊണ്ട് ഒറ്റപ്പൊക്ക്..
ഞാൻ നേരെ ചെന്ന് ചേച്ചിയെ കെട്ടിപിടിച്ചു ഒരു ഉമ്മ അങ്ങ് കൊടുത്ത്, പുള്ളികാരത്തി അടി കൊണ്ടപോലെ ആയി. എല്ലാരും അമ്പറപ്പോടെ നോക്കി പിന്നെ അത് ഒരു ചിരിയിലേക്ക് വഴിമാറി, ചേച്ചി കണ്ണും മിഴിച്ചു നോക്കി നിന്നിട്ട് ഒരു നാണം കലർന്ന ചിരി, ഞാൻ അത് കൂടുതൽ ശ്രദിക്കാൻ പോയില്ല...
മെർലിൻ :എന്തോന്നാഡാ... ആ കൊച്ച് വിഷമിച്ച പോയെ...
ശാരി : അഹ് ഡാ.. വെറുതെ ഇല്ലാത്ത മോറപെണ്ണ്.. ദേ ഈ സാധനം എന്തോ അഭിനയം ആയിരുന്നു.. ഞാൻ കരുതി അങ്ങനെ ഒരു സംഭവം ഉണ്ടെന്നു.
അവർ ചേച്ചിയെ ഒരു അത്ഭുതത്തോടെ നോക്കി....
: എന്തായാലും അത് ഒഴിഞു.. വാ ഇന്ന് എന്റെ ട്രീറ്റ് ആണ്.....
മിഥുൻ എല്ലാം കേട്ടുനിൽക്കുന്നുള്ളത് കൊണ്ട് ഒന്നും ചോദിച്ചില്ല.. അവിടെ നിന്നു വെളിയിൽ ഇറങ്ങി..
പെട്ടന്ന് ആരെയോ തട്ടി ചൂടുള്ള എന്തോ ഒന്ന് എന്റെ ദേഹത്തേക്ക് വീണു.. തെറി വിളിക്കാൻ തുടങ്ങിയ എന്റെ നാക്കിനു ബലം ഇല്ലാത്ത പോലെ ഞാൻ അങ്ങനെ നിന്നു.. പിന്നെ ഒരു ശബ്ദം ഞാൻ അറിഞ്ഞു കണ്ണിൽ ഇരുട്ട് കേറി തല ചുറ്റുന്നത് പോലെ ഞാൻ ശക്തിയായി തല കുടഞ്ഞു...
💬 Comments
View all comments