0%

Chapter Title : ദൂരെ ഒരാൾ 3 [വേടൻ]

Author : Kambikathakal Read All Parts 893

ഫോണിൽ വിളിച്ചു.

:ഇറങ്ങി വാ ഞാൻ വെളിയിൽ ഉണ്ടേ....

: ദേ ഒരു 10 മിനിറ്റ്...

കുറച്ച് കഴിഞ്ഞു അമ്മയും ചേച്ചിയും വാതിൽക്കൽ എത്തി. ചേച്ചി ബാഗ് തുറന്ന് എന്തോ എടുത്ത് വെച്ചുകൊണ്ടാണ് വരുന്നേ...

അമ്മ : മോനെ സൂക്ഷിച്ചു ഒക്കെ പോണെടാ...

: അഹ് അമ്മേ ...

ഗൗരി : അമ്മേടെ സംസാരം കേട്ടാൽ തോന്നും ഞങ്ങൾ പിള്ളാര്‌ ആണെന്ന്...

അമ്മ : നിങ്ങൾ രണ്ടും എത്ര വലുതായാലും നങ്ങൾക് കുഞ്ഞുങ്ങൾ അല്ലെ....

: എന്ന പോയിട്ട് വരാം.....

: ശ്രദ്ധിച്ചു പോയിട്ട് വാ...

വണ്ടി റോഡിലോട്ട് ഇറക്കുമ്പോ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു...

ഞങ്ങളുടെ ദേശം കടന്നപ്പോ ഞാൻ വണ്ടി ഹോട്ടലിൽ നിർത്തി ചേച്ചിയെ ശ്രദ്ധിക്കാതെ ഹോട്ടലിൽ കേറാൻ ഒരുങ്ങി..

: എടാ ഞാനും നിന്റെ കൂടെ വന്നതാ...!

ഞാൻ മൈൻഡ് ചെയ്യാതെ ഉള്ളിൽ കേറിയപ്പോ ചേച്ചി പുറകിൽനിന്ന് വിളിച്ചുപറഞ്ഞു.

: അയിന്....?

ദയാദക്ഷണ്യo ഇല്ലാതെ ഞാൻ അതിനെ പുച്ഛിച്ചു തള്ളി...

: അയിന്... അല്ല...കുയിന്....

എന്നെ മറികടന്നു അവൾ അകത്തുകേറി. ഞാൻ അടുത്തുകണ്ട ടേബിളിൽ ഇരുന്നു എനിക്ക് നേരെ ചേച്ചിപെണ്ണും ഇരുന്നു... ആ ഇരുപ്പ് ഒന്ന് കാണണം, രണ്ടുകകളും കോർത്തുപിടിച്ചു ചുറ്റും നോക്കി ചുണ്ടിൽ എന്തോ വല്ലാത്ത ഒരു ചിരിയോടെ...

:അതേ... ഇങ്ങനെ ടെൻഷൻ ആകാൻ നമ്മൾ കാമുകി കാമുകന്മാർ അല്ലലോ...?

:എടാ അതല്ല.. എനിക്ക് ബിരിയാണി മതി അത് നിന്നോട് എങ്ങനെ പറയും എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു ഞാൻ...അല്ലാതെ എന്നെ കണ്ടാൽ നിന്റെ കാമുകി ആണെന്ന് തോന്നുമോ ഞാൻ ക്യൂട്ട് അല്ലേടാ...

💬 Comments

View all comments