Chapter Title : ദൂരെ ഒരാൾ 3 [വേടൻ]
: ക്യൂട്ട് അല്ല ദേ... എന്നെകൊണ്ട് പറയിപ്പിക്കരുത്, ഇയ്യാൾ ആരാന്നാ വിചാരം.. ഐശ്വര്യ റായ് ഓ.. കണ്ടച്ചാലും മതി....
എന്റെ സൗന്ദര്യത്തെ അല്ലെ അവൾ ചോദ്യം ചെയ്തേ.. സ്വന്തം സൗന്ദര്യത്തിൽ വിശ്വാസം ഉള്ളവനും സർപ്പോപരി അന്തസ്സ് ഉള്ളവനും ആയ എന്നോട് അവൾ.... അഹ് പോട്ടെ പിള്ളേരല്ലേ..!!
: അയ്യാ കാമുകൻ ആക്കാൻ പറ്റിയ ഒരണ്ണം. എടാ നാറി നീ നിന്റെ മുഖം കണ്ണാടിയിൽ നോക്കിട്ടുണ്ടോ ഇതിന് മുൻപ്... അവൻ ഹൃതിക് റോഷൻ കളിക്കുന്നു.
വീണ്ടും എന്റെ സൗന്ദര്യത്തെ ചോദ്യം ചെയുന്നു.
: ആണല്ലേ എന്നാലേ ഐശ്വര്യറായ് മീൽസ് കഴിച്ചാ മതി..!
: ഞാൻ ബിരിയാണി ഓർഡർ ചെയ്യും. നീ പോടാ ചെള്ള് ചെക്കാ...
അപ്പോളേക്കും ഓർഡർ എടുക്കാൻ ആൾ എത്തി...
: സർ എന്താണ് കഴിക്കാൻ വേണ്ടത്.....?
: എനിക്ക് ഒരു ബീഫ് ബിരിയാണി. ഒരു ഫ്രഷ് ലിം.
. ഞാൻ പറഞ്ഞു
: എനിക്ക് ഒരു ചിക്കൻ ബിരിയാണി എടുത്തോ. നമ്മക്ക് ലിം ഒന്നും വേണ്ടേ... ഒരു പൈനാപ്പിൾ മതി.
"പസ്ററ് "
പുള്ളി പോയി ഓർഡർ കൊണ്ട് വന്ന്.. കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ ചേച്ചിയെ ഒന്ന് നോക്കി.. ഓ.. പാവം ചിക്കൻ അതിന്റെ ഒരു വിധിയെ.. കഴിപ്പ് ഒക്കെ കഴിഞ്ഞു വണ്ടിയിൽ കേറി..
: അങ്ങോട്ട് നിങ്ങി ഇരുന്നേ..എന്നെ തൊട്ട് ഇരിക്കുന്നത് എനിക്ക് ഇഷ്ടം അല്ല..
ഞാൻ കുറച്ച് മുന്നോട്ട് അഞ്ഞു ഇരുന്നുകൊണ്ട് പറഞ്ഞു.
: തൊട്ട് ഇരിക്കാൻ നീ നിന്റെ മറ്റവളെ നോക്കിയ മതി...അവന്റെ വിചാരം അവൻ വിമാനം ആണ് ഓടിക്കുന്നെ എന്നാണ്...
💬 Comments
View all comments