0%

Chapter Title : ദൂരെ ഒരാൾ 3 [വേടൻ]

Author : Kambikathakal Read All Parts 375

കിടന്നോളാം...

:ഇത് ആദ്യമേ പറഞ്ഞായിരുന്നു എങ്കിൽ വെറുതെ എനർജി കളയണ്ടായിരുന്നു.

കിതച്ചുകൊണ്ട് അവൾ ബെഡിന്റെ ഒരറ്റത്തു കിടന്നു

അങ്ങനെ ഞങ്ങൾ ഒരു ധരണയിൽ എത്തി. അവൾ മെല്ലെ തിരിഞ്ഞു കിടക്കുന്നത് എനിക്ക് അനുഭവപ്പെട്ടു.

: എന്തേ ഒറക്കം വരണില്ലേ....?

ഞാൻ ചോദിച്ചു....!

: ഇല്ല നമ്മക്ക് വല്ലതും സംസാരിച്ചു കിടന്നാലോ നന്ദുട്ടാ..

അവൾ ഒരു കൈപൊക്കി തലക്ക് ബലമായി വച്ച് എന്നെ നോക്കി ചോദിച്ചു.

: മം, എന്നാ ഞാൻ ചോദിക്കാം. എന്നോട് ദേഷ്യപ്പെടരുത്.....

ഞാനും അതേപോലെ കിടന്നുകൊണ്ട് ചോദിച്ചു.

: ഏയ്... ഇല്ല നീ ചോദിച്ചോടാ...

: ചേച്ചിയും രാജേഷും തമ്മിൽ പിരിയാൻ എന്താ കാരണം...

ഞാൻ പറഞ്ഞൂ തീർത്തതും പുള്ളി മലർന്ന് കിടന്ന് ഒരു നിശ്വാസം എടുത്ത്.

: കെട്ടികൊണ്ട് ചെല്ലുന്ന പെണ്ണ് ആദ്യ ദിവസം തന്നെ സ്വന്തം കിടപ്പുമുറിയിൽ ഭർത്താവിനേം വേറെ ഒരുത്തിയെയും പിറന്നപടി കാണേണ്ട അവസ്ഥ ഉണ്ടാകുമ്പോൾ........നിനക്ക് ഊഹിക്കാവുന്നതെ ഉള്ളു.

അവൾ ഒന്ന് നിർത്തിയാണ് അത് പറഞ്ഞത്.

: ചേച്ചിക് വിഷമം ഉണ്ടോ..?

: എന്തിനാടാ.. അന്ന് തന്നെ എന്നെ ദൈവം കാണിച്ചു തന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു.. ആട്ടെ നിന്റെ കാര്യം എങ്ങനെയാ....

പെട്ടെന്ന് എന്റെ കാര്യം ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി.ഞാൻ ഒന്ന് ചിരിച്ചതെ ഉള്ളു..

:അഹ് പറയെടാ ഞാൻ അല്ലെ.. മൈൻഡ് ഒക്കെ ഒന്ന് ഫ്രഷ് ആകട്ടെ...

ഞാൻ കണ്ണുകൾ മെല്ലെ അടച്ചു. പഴയ ഓർമകളിലേക്ക് ഞാൻ വഴുതി വീഴുകയായിരുന്നു.

:അഞ്ജന, അതായിരുന്നു അവളുടെ പേര്.. അവൾ എനിക്ക് ആരായിരുന്നു എന്നത് എനിക്ക് ഇപ്പോളും അറിയില്ല അമ്മ, ഭാര്യ, ചേച്ചി.... ആരൊക്കയോ ആയിരുന്നു.

: മം അഞ്ജന പേരുക്കൊള്ളാം, എങ്ങനെയാ പ്രണയം തുടങ്ങിയത്...?

അവൾ പതിയെ എണ്ണിറ്റ് ഇരുന്നു ചമ്രം (കാലുകൾക്കു മുകളിൽ കാൽ കയറ്റി ) പടിഞ്ഞു ഇരുന്നു.

: പേരുപോലെ തന്നെയാ അവൾ... എന്നും അഞ്ജനം എഴുതിയ മിഴികൾ കൂവള കണ്ണുകൾ, നീണ്ട മൂക്ക്, ഈ തുണ്ടിപ്പഴം ഇല്ലേ അതിന്റെ നിറം ഉള്ള ചുണ്ടുകൾ. എന്റെ അഞ്ജന. കോളേജിൽ പഠിക്കുമ്പോൾ ആണ് ഞാൻ അവളെ കാണുന്നെ.

💬 Comments

View all comments