0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 739

ആണേൽ കുഴപ്പമില്ല... അതിനെ എന്റെ ഏട്ടത്തിയായി കാണാൻ ഒന്നും എനിക്ക് പറ്റില്ല പറഞ്ഞേകാം.. "

അവൾ കുറച്ച് ഇഷ്ടക്കേടോടെ ആണ് അത് പറഞ്ഞത്.

" എന്റെ മോൾക് ഇഷ്ടം ഇല്ലാത്ത ആരെയും ഏട്ടൻ കെട്ടില്ല... പിന്നെ ഏട്ടന് ഒരാളെ ഇഷ്ടം ആണ്... "

ചെറിയ ഒരു നാണത്തോടെയാണ് ഞാൻ അത് പറഞ്ഞത്... വീട്ടുകാർക്ക് എതിർപ്പ് ഉണ്ടങ്കിൽ ഒരാളെങ്കിലും വേണ്ടേ സപ്പോർട്ടിനു കുടുംബത്ത്

" ആയ്യോാ... എന്റെ ഏട്ടന് നാണം..ശോ ഇങ്ങോട്ട് നോക്കിയേ.... ആട്ടെ.... ആരാ എന്റെ ഏട്ടത്തിയമ്മ.. "

അവൾ എന്റെ മുഖം ബലമായി ഉയർത്തികൊണ്ട് ചോദിച്ചു

" അതൊക്കെ എന്റെ മോള് അറിയും സമയം പോലെ ആള് ഇപ്പോളും അടുത്തിട്ടില്ല... പിന്നേ.... "

" ഞാൻ ഒന്ന് നിർത്തി.....

" പിന്നെ."

" മോള്... ആള് ആരാണെന്നു അറിയുമ്പോ ഏട്ടനെ വെറുക്കരുത്... കേട്ടല്ലോ "

ഞാൻ ഒരു മുൻ‌കൂർ ജാമ്യം എടുത്ത്... ആവശ്യം വന്നാലോ...

" എന്റെ ഏട്ടൻ കൊണ്ട് വരണത് ആരായാലും എനിക്ക് ഒക്കെയാണ്.. ഈ പിശാച് ഒഴികെ."

എനിക്കും ചിരിവന്നു...അങ്ങനെ അത് കഴിഞ്ഞു

" എന്താണ് ഏട്ടനും അനിയത്തിയും തമ്മിൽ ഒരു ഗൂഢാലോചന "

റൂമിലേക്കു കേറിവന്നുകൊണ്ട് ഗംഗ ചോദിച്ചു. ഞങ്ങൾ രണ്ടാളും ഒന്ന് ഞെട്ടി കെട്ടിട്ടുണ്ടാകുമോ .

" ഞങ്ങൾ ചുമ്മാ ഓരോന്ന് പറഞ്ഞു ഇരിന്നതാ.... "

ഒരു വെപ്രാളത്തോടെ കുഞ്ചു അവൾക് നേരെ ഇരുന്ന്

" എന്നെ കുറിച്ചാണോ.??.. ആണോ കുഞ്ചു..?. "

ഞങ്ങടെ കൂടെ ബെഡിൽ ഇരുന്ന് കൊണ്ട് കുറച്ചു ഗൗരവത്തിലായി ചോദ്യം

" ഏയ്യ് അല്ലേച്ചി... ഞങ്ങളു ചുമ്മാ എന്റെ പഠിപ്പിന്റെ കാര്യം പറയുവായിരുന്നു... "

" ആണോ എന്നാൽ കുഴപ്പമില്ല .... അല്ല ഏട്ടന്റെ മുഖത്തു എന്താ ഒരു വല്ലായിമ... തലവേദന ആണോ."

എന്റെ മുഖത്തേക്ക് കാര്യം ആയി നോക്കികൊണ്ട് അവൾ തിരക്കി... അതിന് കുഞ്ചു ആണ് മറുപടി കൊടുത്തത്.

" അത്... അതിപ്പിന്നെ ഏട്ടന് ഇന്നലത്തെ ഉറക്കം ശെരിയാകാഞ്ഞിട്ടാ... കിടന്നോ ഏട്ടാ... ഞങ്ങളു പിന്നെ വരാം "

എന്നെ രക്ഷിക്കാൻ ആയി എന്റെ മോള് തന്നെ

💬 Comments

View all comments