Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
ഈ വെടലയോട് എന്ത് പറയാൻ കേൾക്കാൻ നില്കുന്നത് ആണെകിൽ മുതിപാഴും .
" ഞങ്ങൾ കല്യാണം കഴിക്കാൻ പോവാ.... അല്ലേട്ടാ... "
ഗൗരി ഒന്ന് ഞെട്ടി... ഒന്ന് പതറിയോ അവൾ. എപ്പോളേക്കും അവൾ എന്നെ നോക്കി അവളെക്കാളും രണ്ടുമടങ്ങു അതികം ഞെട്ടിനിൽക്കുവായിരുന്നു ഞാൻ....
" ആണോ.... നന്ദു....??? "
മുഖത്തെ അധി പുറത്തുകാട്ടാതെ പരുക്കൻ ആയി ചോദിച്ചു നിർത്തി
" ചേച്ചിക്കും ബോധം പോയോ.. ഇവൾക്ക് വട്ടാ... "
ഉള്ളബോധത്തിൽ എനിക്ക് അത്ര പറയാൻ പറ്റിയുള്ളൂ... ഇവളുടെ തന്തേടെ തന്തേ രണ്ട് പറയട്ടെ എന്ന് ഓർത്തെയാ.. പിന്നെ അത് എന്റെ മുത്തച്ഛൻ ആണല്ലോ എന്ന് ഓർത്ത് വേണ്ടന്ന് വെച്ച്.. ആരും ഇല്ലേ ദൈവമേ ഈ പെണ്ണിനെ വിളിച്ചോണ്ട് പോകാൻ
" ഒരു വട്ടും ഇല്ല. എല്ലാരും എല്ലാം തീരുമാനിച്ചു.. "
അവൾ കടുപ്പിച്ചു തന്നെയാണ് അത് ചോദിച്ചത്
" ആര് തീരുമാനിച്ചു.... ആ തീരുമാനിച്ചവര് അങ്ങനെ നിൽക്കത്തെ ഉള്ളു."
" എടാ നീ ദേഷ്യപ്പെടാതെ..."
ഗൗരി എന്നെ ഒന്ന് സമാധാനിപ്പിക്കാൻ ആയി പറഞ്ഞു
" അല്ലേച്ചി കുറെയായി.... മനുഷ്യന് സ്വര്യം തരില്ല എന്ന് വെച്ചാ... "
അപ്പോളാണ് ചേച്ചി കാണുകൊണ്ട് ഓരോന്ന് കാണിച്ചേ ഞാൻ അങ്ങോട്ട് നോക്കി അവൾ വിങ്ങി ഇപ്പോ പൊട്ടും എന്നാ നിലക്കാ, അത് കണ്ടപ്പോ എനിക്ക് സങ്കടം ആയി
" ഇയ്യോ ഏട്ടന്റെ വാവ കരയുവാണോ... "
ഞാൻ അവളെ കളിപ്പിക്കാൻ ആയി നോക്കി തൊളിൽ കൈവച്ചു എന്റെ കൈ തട്ടി മാറ്റി അവൾ
" കൈ എടുക്ക്... എ ...ന്നെ തൊടണ്ട.... "
അവൾ വിങ്ങിപ്പൊട്ടി. എനിക്കും എന്തോപോലെ ആയി
"അയ്യേ... വല്യപിള്ളാര് ഇങ്ങനെ കരയാ വേണ്ടേ... ശേ നാണക്കേട്... കണ്ടോ ചേച്ചി ഞാൻ പറഞ്ഞില്ലേ ഞങ്ങളുടെ കാന്താരി ഒരു പാവം ആ. ഈ കാണുന്ന ഗൗരവം ഒക്കെ ഉള്ളെച്ചി പാവം ആണ് പെണ്ണ് "
ഞാൻ അവളെ എന്നോട് അടുപ്പിച്ചു ചേച്ചിയെ ഒരു കണ്ണടച്ച് കാണിച്ചു ചേച്ചിയോടായി പറഞ്ഞു... അവിടേം ചിരി.. എന്തായാലും ആള് ഒന്ന് തണുത്തിട്ടുണ്ട്.
" പറ ഏട്ടന്
💬 Comments
View all comments