Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
എന്നെ ഇഷ്ടം അല്ലെ....? "
എന്റെ നേരെ മുഖം ഉയർത്തി ആയിരുന്നു ചോദ്യം. അത് കേട്ടപ്പോ എനിക്ക് എന്തോ വല്ലാതെ വിഷമം ആയി
" ആരാ പറഞ്ഞെ ഏട്ടന് ഗംഗ കുട്ട്യേ ഇഷ്ടം അല്ലെന്ന്. "
ഞാൻ അവളുടെ കവിളിൽ വലിച്ചു വിട്ട് കൊണ്ട് ചോദിച്ചു
" ഹാ... വിട് നോവണു.. അതല്ല ഞാൻ ചോദിച്ചേ കല്യാണം കഴിക്കാൻ ഇഷ്ടം ഇല്ലേ എന്നാ. "
ഒന്ന് ചിണുങ്ങികൊണ്ട് എന്നോട് കപടദേഷ്യം കാണിച്ചു
" എന്റെ മോളെ നീ എന്നെ ധർമ്മ സങ്കടത്തിൽ ആക്കല്ലേ.., ഒന്ന് പറഞ്ഞു കൊടുക്കു ചേച്ചി "
പെട്ടന്ന് ഞാൻ ഗൗരിക്ക് നേരെ തിരിഞ്ഞപ്പോ അത് നന്നായി തന്നെ ഒന്ന് ഞെട്ടി... അതുംകൂടെ കണ്ടപ്പോ ആ കരച്ചിലിന് ഇടയിലും ഗംഗ ഒന്ന് ചിരിച്ചു.
അങ്ങനെ ഓരോന്ന് പറഞ്ഞു അവളെ ഒരു വിധത്തിൽ ആക്കി ഞങ്ങൾ വീട്ടിലേക്ക് പോയി.അന്ന് വൈകിട്ട് വയറുനിറച്ചു ആഹാരവും കഴിച്ചു പോയി കിടന്നു സുഖം ഉറക്കം പിറ്റേന്ന് എല്ലാരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങാൻ നേരം അമ്മ അടുത്ത് വന്നു എന്നെ കുറച്ച് മാറ്റി നിർത്തി.
" എന്താ അമ്മേ "
" എടാ അച്ഛൻ അടുത്ത മാസം വരുന്നുന്നു. "
ഏറെ സന്തോഷത്തോടെ ആണ് അത് അമ്മ പറഞ്ഞത്.. സംഭവം ഞാൻ നേരത്തെ പറഞ്ഞതാ ഇങ്ങനെ പോയി കിടക്കേണ്ട എന്ന് ഞാൻ നോക്കിക്കോളാം കാര്യങ്ങൾ എന്നൊക്കെ.അപ്പോ പുള്ളി പറയുവാ എനിക്ക് കുറച്ചുടൊക്കെ explore ചെയ്യണം എന്ന്... ഫോറിൻ തന്തപ്പടി. അല്ലാതെ എന്ത്.. ആ വരട്ടെ ഒരു പൊളി പൊളിക്കാം..കുപ്പി കൊണ്ട് വന്നിലേൽ ആ......
" എനിക്ക് വയ്യാ.... ഓ പ്രാണനാഥൻ വരുന്നെന്റെ ആണോ മുഖത്തു ഒരു തെളിച്ചം ഒക്കെ... "
ഞാൻ അമ്മയുടെ കവിളിൽ ഒന്ന് കുത്തി
" ഹാ.. കിന്നാരിക്കാതെ പോകാൻ നോക്കെടാ...
ഒരു ചിരിയോടെ എന്റെ ചന്തിക്കെട്ട് ഒരടി
ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി..
" അതേ പെൺപിള്ളേരോട് അതികം അടുക്കണ്ട കേട്ടല്ലോ..... "
അപ്പോ അതും ആയി....
പ ഞാനും ചേച്ചിയും ഓഫീസിൽ അവിടെ ചെന്നപ്പോ
💬 Comments
View all comments