Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
വയ്യാ എന്നാൽ ഞാൻ പോകുകയും ചെയ്യരുത് വിടില്ല..... വിടില്ല ഞാൻ... പറയാതെ വിടില്ല ഞാൻ
" അല്ല....., നിനക്ക് എന്നാ ഞാൻ അവളെ വിളിച്ചാൽ "
" ഏഹ്..... അത് അതുപ്പിന്നെ.. എനിക്ക് "
വാക്കുകൾ കിട്ടാതെ അവൾ നിന്ന് വിക്കുന്നത് കണ്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് കടിച്ചു പിടിച്ചു
" അഹ് പോരട്ടെ.... എനിക്ക്... "
ഞാൻ ഒന്ന് പ്രോത്സാഹിപ്പിച്ചു... ഇനി എങ്ങനും ബിരിയാണി കിട്ടിയാലോ...
" അത്... അഹ് അല്ല നീ എന്തിനാ എന്നെ ഉമ്മ വച്ചേ "
ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് പുള്ളി ഫുൾ ഫോം ആയി ഷാൾ കൈയിൽ ഇട്ട് കറക്കിയൊക്കെ ആയി സംസാരം
" എന്തേ ഇഷ്ടായില്ല... ഇല്ലേൽ ഇങ്ങ് തിരിച്ചു തന്നേര്.... "
ഞാൻ ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു
" ചീ..... പോ അസത്തെ.... "
എന്നെ പുറകിലോട്ട് തള്ളി ഓടാൻ ഉള്ള പെണ്ണിന്റെ പ്ലാൻ ഞാൻ അപ്പാടെ തകർത്തുകൊണ്ട് ആ കൈയിൽ പിടി മുറുക്കി
" ഹാ.... തന്നിട്ട് പൊന്നേ...."
മറങ്ങിട് എന്നും പറഞ്ഞ് വീണ്ടും തള്ളിമാറ്റാൻ നോക്കിയപ്പോൾ ഒന്നുടെ പിടി മുറിക്കിയതല്ലാതെ വിടാൻ ഒരുക്കം അല്ലായിരുന്നു
" പൊന്നു എനിക്ക് നന്നായി അറിയാം നിനക്ക് എന്നെ ജീവൻ ആണെന്നും എന്നെ ഒരുപാട് സ്നേഹിക്കുണ്ട് എന്നും, വീട്ടുകാർ എന്ത് പറയും രണ്ടാംകെട്ടുകാരിയെ കെട്ടിയാൽ ഈ ചെറുക്കന്റെ ഭാവി നശിക്കും എന്നൊക്കെ ഓർത്തല്ലേ നീ നിന്റെ ഇഷ്ടം എന്നോട് പറയാത്തതും അത് പ്രകടിപ്പിക്കാത്തതും "
ഞാൻ അത് പറഞ്ഞ്
💬 Comments
View all comments